വ്യാജ ലൈംഗിക പരാതി നല്‍കിയ യുവതിക്ക് കോടതി 25 ലക്ഷം രൂപ പിഴ വിധിച്ചു

ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും ബിസിനസുകാരിയായ നേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്ന് മുംബൈ സ്വദേശിയായ യുവവ്യവസായിക്ക് എതിരെ ലൈംഗിക പീഡനത്തിന് കേസ് കൊടുത്തിരുന്നു. ഇത് വ്യാജമെന്ന് കോടതി കണ്ടെത്തുകയായിരുന്നു. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതി നല്‍കിയ യുവതിക്ക് 25 ലക്ഷം രൂപ കോടതി പിഴയിട്ടു.
നേരത്തെ ട്രേഡ് മാര്‍ക്കിനെച്ചൊല്ലി നേഹയുടെ കമ്പനിയും ആരോപണ വിധേയന്റെ കമ്പനിയും തമ്മില്‍ നിയമപരമായി പോരാട്ടം നടന്നിരുന്നു. കേസില്‍ ആരോപണ വിധേയന് അനൂകുലമായ വിധി വന്നത് നേഹ ഗാന്ധിറെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് വ്യാജ പരാതിയുമായി ഇവര്‍ പോലീസിനെ സമീപിച്ചത്.
പരാതി വ്യാജമാണന്ന് പറഞ്ഞ് കമ്പനി ഉടമയും കോടതിയെ സമീപിച്ചു. തനിക്ക് തോന്നിയ പകയാണ് പരാതി കൊടുക്കാന്‍ പ്രേരിപ്പിച്ചത് എന്ന് വിചാരണ വേളയില്‍ നേഹ ഗാന്ധിയര്‍ കോടതിയില്‍ സമ്മതിക്കുകയായിരുന്നു.
വനിതാ സംരക്ഷണ നിയമങ്ങളെ പരാതിക്കാരി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും നീതിന്യായ വ്യവസ്ഥയെ കബളിപ്പിക്കാന്‍ നാടകം കളിച്ചെന്നും കോടതി കുറ്റപ്പെടുത്തി. സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് കാല്‍ കോടി രൂപയുടെ ഭീമന്‍ പിഴ യുവതിക്കെതിരെ കോടതി ചുമത്തിയത്. ഇത്തരം വ്യാജ പരാതികള്‍ സത്യസന്ധമായ പരാതികളെയും ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha

























