അര്‍ദ്ധകുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ മന്ത്രിസഭായോഗം വിളിച്ച് യു.പി മുഖ്യമന്ത്രി

അര്‍ദ്ധകുംഭമേള നടക്കുന്ന പ്രയാഗ്‌രാജില്‍ മന്ത്രിസഭായോഗം വിളിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി സര്‍ക്കാര്‍ ആദ്യമായാണ് ലക്‌നോവിന് പുറത്ത് മന്ത്രിസഭാ യോഗം ചേരുന്നത്. ഇന്ന് രാവിലെ 11 മണിക്കാണ് കാബിനറ്റ് യോഗം തുടങ്ങുക. രാജ്യത്തെ ഏറ്റവും വലിയ മത ചടങ്ങായ കുംഭമേളയുടെ ഒരുക്കങ്ങളും സൗകര്യങ്ങളുമാണ് യോഗത്തില്‍ പ്രധാന ചര്‍ച്ചയാവുക. 4,200 കോടി രൂപയാണ് സര്‍ക്കാര്‍ കുംഭമേളക്കായി വകയിരുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ, ഈ വര്‍ഷത്തെ കുംഭമേളയുടെ നടത്തിപ്പ് യോഗി സര്‍ക്കാറിനും ബി.ജെ.പിക്കും ഏറെ നിര്‍ണായകമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























