110 കിലോമീറ്റര്‍ യാത്ര പിന്നിട്ട ശേഷം ലോക്കോപൈലറ്റ് കേട്ടത് ചക്രം എന്തിലോ ഉരയുന്ന ശബ്ദം:- ട്രെയിൻ എഞ്ചിന്‍ പരിശോധിച്ചപ്പോൾ സ്റ്റാഫ് കണ്ടത് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തല വേർപെട്ട് ചക്രത്തിൽ കുടുങ്ങിയ നിലയിൽ

ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തയാളുടെ തല വേർപെട്ട് ചക്രത്തിൽ കുടുങ്ങി, ഞായറാഴ്ച രാവിലെ ബിരൂരിനും ചിക്കമംഗലൂരുനും ഇടയില്‍ വെച്ച് ട്രെയിന്റെ എഞ്ചിന്‍ പരിശോധിച്ചപ്പോഴാണ് സ്റ്റാഫുകള്‍ക്ക് തല കിട്ടിയത്. എഞ്ചിന് അടിയിലെ ദുര്‍ബ്ബലമായ സ്പ്രിംഗില്‍ കുടുങ്ങിയ നിലയില്‍ മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു.
110 കിലോമീറ്റര്‍ യാത്ര പിന്നിട്ട ശേഷമാണ് തല ട്രെയിന്‍ ജീവനക്കാര്‍ കണ്ടെത്തിയത്. പരിശോധനാ വിഭാഗം ഉടന്‍ സീനിയര്‍ ഉദ്യോഗസ്ഥരെയും അതുവഴി റെയില്‍വേ ഇന്‍സ്‌പെക്ടര്‍ ടി എസ് നായകിനെയും അറിയിച്ചു. എടുത്തുമാറ്റിയ തല പിന്നീട് ബിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചതോടെയാണ് വാര്‍ത്തയായത്. സംഭവം റെയില്‍വേപോലീസ് എല്ലാ കണ്‍ട്രോള്‍ റൂമിലേക്കും അയച്ചു. തലയില്ലാത്ത ജഡം കണ്ടെത്താനായി പോലീസ് സ്‌റ്റേഷനുകളിലേക്കും വിവരം കൈമാറി. ഇതിനിടയില്‍ റെനാബെന്നൂര്‍ റെയില്‍വേ ഉദ്യോഗസ്ഥരില്‍ നിന്നും വിളിയെത്തി. വെള്ളിയാഴ്ച രാത്രിയില്‍ ട്രെയിന് മുന്നില്‍ ചാടി മരിച്ച ഒരാളുടെ മൃതദേഹത്തില്‍ നിന്നും തല കാണാതെ പോയെന്നായിരുന്നു ഇവര്‍ നല്‍കിയ വിവരം.
ചലഞ്ചറിലെ ദേശീയപാതാ 48 നരികിലെ ഒരു ദാബയില്‍ പാചക സഹായിയായി ജോലി ചെയ്യുന്ന കുമാര്‍ പരശപ്പ തലവാര്‍ എന്ന 31 കാരനാണ് മരണമടഞ്ഞത്. ഉടന്‍തന്നെ റെയില്‍വേ ഉദ്യോഗസ്ഥര്‍ തലയുടെ ചിത്രം കൈമാറുകയും ഏതാനും മണിക്കൂറിന് ശേഷം ബന്ധുക്കള്‍ മരിച്ചയാളെ തിരിച്ചറിയുകയും ചെയ്തു. നിയമനടപടികള്‍ക്ക് ശേഷം തല കുടുംബാംഗങ്ങള്‍ക്ക് കൈമാറിയതായി പോലീസ് പറഞ്ഞു.
അഭ്യസ്ത വിദ്യനായ തലാവാര്‍ ചാലാഗറില്‍ വെച്ച് ട്രെയിന് മുന്നില്‍ ചാടുകയായിരുന്നു. ഒരാള്‍ ട്രാക്കിന് കുറുകെ കിടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും നിര്‍ത്തുന്നതിന് മുമ്പായി ശരീരത്തിലൂടെ കയറിയിറങ്ങി. മൃതദേഹം പിറ്റേന്ന് കണ്ടെത്തിയെങ്കിലും തല കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എഞ്ചിന്റെ സ്പ്രിംഗില്‍ കുരുങ്ങിയ നിലയില്‍ 110 കിലോമീറ്ററാണ് ട്രെയിന്‍ റെനെ ബെന്നൂരിനും ബിരൂര്‍ ജംഗ്ഷനും ഇടയില്‍ തലയുമായി യാത്ര ചെയ്തത്. മൂന്ന് മണിക്കൂര്‍ നീണ്ടയാത്രയ്ക്കിടയില്‍ ഇത് തെറിച്ചു പോയതേയില്ല. ശനിയാഴ്ച തലാവറിന്റെ കുടുംബാംഗങ്ങള്‍ ശരീരം തലയില്ലാതെ മറവു ചെയ്തിരുന്നു. ശരീരം മറവു ചെയ്ത കുഴി മാന്താതെ തല തൊട്ടപ്പുറത്തായി മറവു ചെയ്തു.
https://www.facebook.com/Malayalivartha
























