കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്; കോണ്‍ഗ്രസ് വാഗ്ദാനത്തെ വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി

പാവങ്ങള്‍ക്കു മിനിമം വരുമാനം ഉറപ്പാക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനത്തെ വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രംഗത്ത്. കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് അവര്‍ പറഞ്ഞു.
മിനിമം വേതനം ഉറപ്പാക്കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം വെറും പൊള്ളത്തരമാണ്. വ്യാജ വാഗ്ദാനങ്ങള്‍ നല്കുന്നതില് കോണ്‍ഗ്രസും ബിജെപിയും ഒരു പോലെയാണെന്നും മായാവതി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























