Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം സ്വപ്നം കണ്ട് താമരയ്ക്കു വോട്ടു കുത്തിയ ഇന്ത്യാക്കാരരുനുഭവിച്ച വഞ്ചനയുടെ മുറിവുണങ്ങും മുമ്പ് ഇതാ പുതിയ തിരഞ്ഞെടുപ്പിന്റെ പടിപ്പുരയില്‍ രാഹുലിന്റെ വക മിനിമം വരുമാനം എന്ന പദ്ധതി... വഞ്ചിക്കപ്പെടാന്‍ ഇന്ത്യാക്കാരന്റെ ജന്മം ഇനിയും ബാക്കി

30 JANUARY 2019 09:03 AM IST
മലയാളി വാര്‍ത്ത

നരേന്ദ്രമോദി വാഗ്ദാനം ചെയ്ത 15 ലക്ഷം സ്വപ്നം കണ്ട് താമരയ്ക്കു വോട്ടു കുത്തിയ ഇന്ത്യാക്കാരരുനുഭവിച്ച വഞ്ചനയുടെ മുറിവുണങ്ങും മുമ്പ് ഇതാ പുതിയ തിരഞ്ഞെടുപ്പിന്റെ പടിപ്പുരയില്‍ രാഹുലിന്റെ വക മിനിമം വരുമാനം എന്ന പദ്ധതി. ഓരോ തവണയും അധികാരക്കസേരയുടെ പടിക്കു താഴെ നിന്ന് നേതാക്കള്‍ വച്ചുനീട്ടുന്ന ലഹരി നിറഞ്ഞ സ്വപ്നം കഴിച്ച് പാതിമയക്കത്തിലാകുന്ന ഇന്ത്യന്‍ വോട്ടര്‍മാര്‍ ആ അധികാരകാലം കഴിയുംവരെ തങ്ങളുടെ അവസ്ഥ ഇന്നല്ലെങ്കില്‍ നാളെ മാറുമെന്ന് പ്രതീക്ഷിച്ചിട്ടുണ്ട്. ഒന്നും സംഭവിച്ചിട്ടില്ല എന്നു മാത്രം. അഞ്ചു വര്‍ഷം അധികാരം നുണഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ എല്ലാ നേതാക്കളും മറവിരോഗം അഭിനയിച്ചാണ് കടന്നു കളയുന്നത്.

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എന്നും ഇന്ത്യയിലെ ബഹുഭൂരിപക്ഷമായ കര്‍!കരായിരുന്നു ചൂഷിതര്‍. ഒന്നാം ലോക്‌സഭാ തിരഞ്ഞെടുപ്പു മുതല്‍ തുടങ്ങിയതാണ്. അന്ന് ഭൂപരിഷ്‌കരണം ആയിരുന്നു മുദ്രാവാക്യം. നാളിതുവരെ ഒരു കോണ്‍ഗ്രസ് സര്‍ക്കാരും അതു നടപ്പാക്കിയിട്ടില്ല.. നടപ്പാക്കിയിടത്തെല്ലാം ജന്മിമാര്‍ക്കൊപ്പം ചേര്‍ന്ന് കലാപം ഉണ്ടാക്കിയിട്ടേയുള്ളൂ. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജയ് ജവാന്‍ ജയ് കിസാനും വെള്ളത്തില്‍ വരച്ച വരയായി. രാഹുലിന്റെ അമ്മൂമ്മ ഇന്ദിരാഗാന്ധി അധികാരത്തിലെത്താന്‍ 1971 ല്‍ പറഞ്ഞത് 'ഗരീബി ഹഠാവോ' എന്നായിരുന്നു. അതായത് ദാരിദ്ര്യത്തെ തുടച്ചുനീക്കുമെന്ന്. തന്നത് അടിയന്തരാവസ്ഥ ആണെന്നു മാത്രം. അതുകഴിഞ്ഞ് എത്രയോ ദശകങ്ങള്‍ കടന്നുപോയി. പണക്കാരനും ദരിദ്രനുമായുള്ള അന്തരം ഇന്ത്യാമഹാരാജ്യത്ത് കൂടിയതല്ലാതെ കുറഞ്ഞില്ല.

കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷം കൊണ്ട് നാലു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതാണ് ഈ ഭരണങ്ങളുടെ ബാക്കി പത്രം. പക്ഷേ, വന്‍ കോടീശ്വരന്മാരുടെ സ്ഥിതിയോ? ഇന്ന് രാജ്യത്തെ ഏറ്റവും വലിയ ഒമ്പത് ശതകോടീശ്വരന്മാരുടെ വരുമാനം നമ്മുടെ ജനസംഖ്യയുടെ അമ്പതു ശതമാനം പേരുടെ വരുമാനത്തിനു തുല്യമാണെന്നാണ് കഴിഞ്ഞ ആഴ്ച പുറത്തുവന്ന ഒരു പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ദേശീയ സമ്പത്തിന്റെ 77.5% കൈവശം വച്ചിരിക്കുന്നത് കേവലം 10% ആളുകളാണ്. ഇന്ത്യ ഇന്നുവരെ മാറിമാറി ഭരിച്ച നേതാക്കന്മാര്‍ വോട്ട് വാങ്ങാനായി അഭിനയിച്ച കപടനാടകങ്ങളില്‍ മുഴുകിയാണ് എഴുപതു വര്‍ഷവും ഇവിടുത്തെ ജനങ്ങള്‍ കഴിച്ചുകൂട്ടിയത്. അതില്‍ ഇങ്ങേ അറ്റത്തെ കണ്ണിയായിരുന്നു മോദി. അദ്ദേഹത്തെ മടുത്ത് നാം വരിക്കാന്‍ നില്‍ക്കുന്ന പുതിയ നേതാവ് രാഹുലിന്റെ വകയാണ് ഓരോരുത്തര്‍ക്കും മിനിമം വരുമാനം എന്ന വാഗ്ദാനം.

അധികാരത്തില്‍ വന്നാല്‍ രാജ്യത്ത് മുഴുവന്‍ ആളുകളുടേയും അക്കൗണ്ടുകളില്‍ മിനിമം വരുമാനം എത്തിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവകാശപ്പെട്ടത്. ഇത് പുതിയ ആശയമല്ല. പാവപ്പെട്ടവര്‍ക്ക് ജോലിക്കു പകരം സൌജന്യമായി ശമ്പളം നല്‍കുന്ന പരിപാടിയണിത്. ജനസംഖ്യ കുറവായ യൂറോപ്യന്‍ രാജ്യങ്ങളില്‍ പരീക്ഷിച്ചു നോക്കിയതാണ്. എല്ലായിടത്തും പരാജയപ്പെട്ടതുമാണ്. ഇറ്റലിയിലുള്‍പ്പെടെ. ആ അപ്രയോഗിക പദ്ധതിയാണ് 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ നടപ്പാക്കാന്‍ പോകുന്നത്.

അടുത്തിടെയായി രാഹുല്‍ ദാരിദ്ര്യത്തെക്കുറിച്ചും കര്‍ഷകരെക്കുറിച്ചും ഏറെ സംസാരിക്കുന്നു. ഇന്ത്യയുടെ ദാരിദ്ര്യത്തെ തന്റെ ഭരണകാലം മുഴുവന്‍ മോദി കാണാതെ പോയി എന്നത് ശരിയാണ്. പക്ഷേ, രാഹുലിന്റെ വാക്കുകള്‍ ആത്മാര്‍ത്ഥമാണെങ്കില്‍ അദ്ദേഹം ചെയ്യേണ്ടത് നാളിതുവരെ ദാരിദ്ര്യം പറഞ്ഞ് അധികാരത്തിലെത്തിയ ഇവിടുത്തെ മുഴുവന്‍ ഭരണാധികാരികളുടെയും വാഗ്ദാന ലംഘനങ്ങളെ തള്ളിപ്പറയുകയാണ്. പകരം, ഇന്ത്യയെ രക്ഷിക്കാന്‍ യാഥാര്‍ത്ഥ്യബോധമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണം. അതില്ലാത്തതാണ് രാഹുലിന്റെ വാക്കുകള്‍ക്ക് തിരഞ്ഞെടുപ്പ് തന്ത്രത്തിനപ്പുറം പ്രസക്തി വരാത്തത്.

അഞ്ച് വര്‍ഷം രാജ്യത്തിന്റെ സമയം നശിപ്പിച്ച ആള്‍ എന്നാണ് മോദിയെ കൊച്ചിയിലെ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ രാഹുല്‍ വിശേപ്പിച്ചത്. രണ്ടു കോടി ജോലി തരാമെന്ന് പറഞ്ഞ് മോദി ഇന്ത്യന്‍ ജനതയെ കബളിപ്പിച്ചതായി രാഹുല്‍ പറയുന്നു. രാജ്യത്തെ രണ്ടായി വിഭജിക്കാനാണ് മോദി ശ്രമിച്ചത്. ഒന്ന് പണക്കാര്‍ക്ക്, മറ്റൊന്ന് പാവപ്പെട്ടവര്‍ക്ക്. മൂന്നര ലക്ഷം കോടി മുതലാളിമാരായ ചങ്ങാതിമാര്‍ക്ക് വേണ്ടതൊക്കെ കൊടുത്തു. എന്നാല്‍ പാവപെട്ട കര്‍ഷകര്‍ക്ക് ഒന്നും കൊടുത്തില്ല. ഇങ്ങനെ പോകുന്നു രാഹുലിന്റെ മോദി വിമര്‍ശനങ്ങള്‍.

എന്നാല്‍, കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണ് ഇതിനെക്കുറിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി പ്രതികരിച്ചതിന് പ്രസക്തിയുണ്ട്. അധികാരത്തിലെത്തിയാല്‍ എല്ലാ പാവപ്പെട്ടവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം ഇന്ദിരാഗാന്ധിയുടെ 'ഗരീബി ഹഠാവോ' പോലെയായിരിക്കുമോ എന്നാണ് മായാവതി ചോദിച്ചത്. 2014 ല്‍ നരേന്ദ്രമോദി നല്‍കിയ വാഗ്ദാനങ്ങളും ഇപ്പോള്‍ രാഹുല്‍ നല്‍കുന്ന വാഗ്ദാനങ്ങളും ഒരു പോലെതന്നെയെന്നും മായാവതി ആരോപിച്ചു. അധികാരത്തിലെത്തിയാല്‍ അച്ഛേ ദിന്‍ വരുമെന്നും 15 ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടില്‍ നല്‍കുമെന്നും കള്ളപ്പണം ഇല്ലാതാക്കുമെന്നും മോഡി പറഞ്ഞതും, കോണ്‍ഗ്രസ് മുന്‍പ് വാഗ്ദാനം ചെയ്ത ഗരീബി ഹഠാവോയും പരാജയപ്പെട്ടതാണെന്നും മായാവതി പറഞ്ഞു.

എന്തായാലും, എഴുപതു വര്‍ഷത്തിന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാന്‍ ഉറപ്പിച്ച് ഓരോ സാധാരണക്കാരനും പോളിങ് ബൂത്തിലേക്കു പോവുകയാണെങ്കില്‍ സമ്പന്നര്‍ മാത്രം തിളങ്ങുന്ന ഇന്ത്യയുടെ മുഖം മറ്റൊന്നായി മാറുകതന്നെ ചെയ്യും. പക്ഷേ, മതത്തിനും ജാതിക്കും സൌന്ദര്യത്തിനുമപ്പുറം യാഥാര്‍ത്ഥ്യബോധത്തോടെ ആ അവകാശം വിനിയോഗിക്കണമെന്നു മാത്രം. അല്ലെങ്കില്‍, വഞ്ചിക്കപ്പെടാന്‍ ഇന്ത്യാക്കാരന്റെ ജീവിതം ഇനിയും ബാക്കി കിടക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (1 hour ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (1 hour ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (3 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (3 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (4 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (4 hours ago)

Malayali Vartha Recommends