വീണ്ടും നിരാഹാര സമരത്തിനൊരുങ്ങി സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ

വീണ്ടും നിരാഹാര സമരത്തിനൊരുങ്ങി സാമൂഹിക പ്രവര്‍ത്തകന്‍ അന്നാ ഹസാരെ. കേന്ദ്രസര്‍ക്കാര്‍ ലോക്പാല്‍ ബില്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഗിരീഷ് മഹാജ അന്നാ ഹസാരെയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിരുന്നു.
എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കാനാവില്ലെന്നും സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നും അന്നാ ഹസാരെ അറിയിച്ചു. അഴിമതി മുക്ത രാജ്യത്തിനായി എല്ലാവരും സമരത്തില്‍ പങ്കെടുക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു. ഇത് ജനകീയ സമരമാണെന്നും രാഷ്ട്രീയക്കാര്‍ക്ക് തന്റെ സമരപ്പന്തലില്‍ പ്രവേശനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ലോക്പാല്‍ ബില്‍ രൂപീകരിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അന്നാ ഹസാരെ നിരാഹാര സമരം തുടങ്ങുന്നത്.
https://www.facebook.com/Malayalivartha
























