ഹിന്ദുപെണ്‍കുട്ടികളെ തൊടുന്ന അന്യമതസ്ഥരുടെ കൈകള്‍ തകര്‍ക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗഡേയ്ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതാവ്

ഹിന്ദുപെണ്‍കുട്ടികളെ തൊടുന്ന അന്യമതസ്ഥരുടെ കൈകള്‍ തകര്‍ക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഗഡേയ്ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രംഗത്ത് എത്തി.
കോണ്‍ഗ്രസ് നേതാവായ തെഹ്‌സീന്‍ പുനവാല, തന്റെ ഹിന്ദുവായ ഭാര്യയോട് ചേര്‍ന്ന് നിന്നുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചാണ് വിവാദ പ്രസ്താവനയ്ക്ക് മറുപടി നല്‍കിയത്. ചിത്രവും ട്വീറ്റും സോഷ്യല്‍ ലോകത്തും വൈറലായി കഴിഞ്ഞു.
എന്റെ ഹിന്ദുഭാര്യയെ ഞാന്‍ തൊട്ടിരിക്കുന്നു. നിങ്ങള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുന്നത് അത് ചെയ്യൂ. ഇതൊരു വെല്ലുവിളിയാണ് സര്‍..' ഭാര്യയുമൊത്തുമുള്ള ചിത്രം പങ്കുവച്ച് തെഹ്‌സീന്‍ കുറിച്ചു.
കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു. മന്ത്രിയായി ഇരിക്കാനുള്ള യോഗ്യത ഹെഗഡേയ്ക്ക് ഇല്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

https://www.facebook.com/Malayalivartha
























