സ്വകാര്യ വിമാനങ്ങള്‍ക്കായി രാജ്യത്തെ ആദ്യ ടെര്‍മിനല്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരുന്നു

സ്വകാര്യ വിമാനങ്ങള്‍ക്കായി രാജ്യത്തെ ആദ്യ ടെര്‍മിനല്‍ ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരുന്നു. മേയ് മാസത്തോടു കൂടി ടെര്‍മിനല്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്ന് അധികൃതര്‍ അറിയിച്ചു. ബിസിനസ് ജറ്റുകളുടെയും ചാര്‍ട്ടേഡ് വിമാനങ്ങളുടെയും യാത്ര സുഗമമാക്കുന്നതിനു വേണ്ടിയാണ് പ്രത്യേക ടെര്‍മിനല്‍ പണിതത്.
70 ലേറെ വിമാനങ്ങള്‍ക്കുള്ള പാര്‍ക്കിങ് ബേ, രണ്ട് എയര്‍ക്രാഫ്റ്റ് ഹാങ്ങേഴ്‌സ്, രണ്ട് ഫിക്‌സഡ് ബേസ് ഒപ്പറേറ്റേഴ്‌സ് എന്നീ സൗകര്യങ്ങള്‍ ടെര്‍മിനലില്‍ ഉണ്ടായിരിക്കും. ടെര്‍മിനലിലേക്ക് പ്രത്യേക റോഡ്, മുഗള്‍ കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന കൊത്തുപണികള്‍, കൃത്രിമ ജലാശയങ്ങള്‍ എന്നിവയുണ്ട്. ദിവസം 60 സര്‍വീസുകള്‍ നടത്താന്‍ സാധിക്കും വിധമാണ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്.
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ദിവസം 1200 സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൂടാതെ, ഷെഡ്യൂള്‍ ചെയ്യാത്ത 4050 ചാര്‍ട്ടേഡ് വിമാനങ്ങളും ഇവിടെ നിന്ന് സര്‍വ്വീസ് നടത്തുന്നു. 2019 തെരഞ്ഞെടുപ്പ് അടുപ്പിച്ച് ടെര്‍മിനല്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതുന്നത്. ഏപ്രില്‍ ഒന്നിന് പരീക്ഷണപ്പറക്കല്‍ നടത്തും.
e
https://www.facebook.com/Malayalivartha
























