Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പശു ചത്താല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന വിചിത്രമായ ഉത്തരവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി, അസ്വഭാവികത തോന്നിയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കാരണം കണ്ടുപിടിക്കാമെന്നും നടപടികള്‍ സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു

30 JANUARY 2019 06:15 PM IST
മലയാളി വാര്‍ത്ത

പശു ചത്താല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന വിചിത്രമായ ഉത്തരവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. അസ്വഭാവികത തോന്നിയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കാരണം കണ്ടുപിടിക്കാമെന്നും നടപടികള്‍ സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ മൃഗക്ഷേമവകുപ്പ്, ജില്ലാ ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും അയച്ചു. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസും ബി.എസ്.പിയും എസ്.പിയും ആരോപിച്ചു. സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കിയ ശേഷം ചുമതല നല്‍കിയതോടെ ബി.ജെ.പി ആശങ്കയിലാണ്. പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ തിരികെ പിടിച്ചാല്‍ അത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകും.

പശുക്കള്‍ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ സംരക്ഷണ കേന്ദ്രങ്ങള്‍ പണിയാനായി മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്ക് യോഗി സര്‍ക്കാര്‍ കോടികള്‍ അനുവദിച്ചതിന് പിന്നാലെ പോസ്റ്റുമോര്‍ട്ടം എന്ന പുതിയ പദ്ധതി മുന്നോട്ട് വെച്ചത്. പശുക്കളെ ആരെങ്കിലും കൊല്ലുകയോ സ്വാഭാവികമായി ചാവുകയോ ചെയ്താല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കണം. ചത്തത് സ്വാഭാവികമാണെങ്കില്‍ അതത് പ്രദേശത്തുള്ളവരെ അറിയിക്കണം. ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ പട്ടികയും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കളെ ഉപയോഗശൂന്യമായ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പാര്‍പ്പിക്കണം. അവയ്‌ക്കെല്ലാം ബാര്‍കോഡ് ഏര്‍പ്പെടുത്തണം. കാലീത്തീറ്റ അടക്കമുള്ള സംവിധാനവും ഒരുക്കണം. തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ ഉത്തരവ്.

അസ്വഭാവികമായി പശുക്കളെ ചത്തനിലയില്‍ കണ്ടെത്തുകയോ, ആര്‍ക്കെങ്കിലും സംശയമോ, പരാതിയോ, ആരോപണമോ ഉണ്ടെങ്കില്‍ ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണം എന്നീ കാര്യങ്ങള്‍ ഉത്തരവില്‍ പറയുന്നു. അലഞ്ഞ്തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ വിളകള്‍ നശിപ്പിച്ചാല്‍ കര്‍ഷകര്‍ ആക്രമിക്കുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുകയാണ്. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്ന് അറിയുന്നു. ചത്ത പശുക്കളെ ദഹിപ്പിക്കണമെന്നും അതിന്റെ ചെലവുകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ വഹിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. അതനായുളള ഫണ്ട് സന്നദ്ധസംഘടനകളില്‍ നിന്നും മത സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കണമെന്നും പറയുന്നു. സംസ്ഥാനത്തുടനീളം അലഞ്ഞ്തിരിഞ്ഞ് നടക്കുന്ന പശുക്കളുടെ സെന്‍സസ് പൂര്‍ത്തിയായി വരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

പ്രത്യേക കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്ന പശുക്കള്‍ക്ക് സമയത്തിന് ആഹാരം നല്‍കണം. അതില്‍ 90 ശതമാനം കാലിത്തീറ്റയും 10 ശതമാനം വെജിറ്റബിള്‍സും ഫൈബറും അടങ്ങിയ ഭക്ഷണമായിരിക്കണം. പശുക്കള്‍ തമ്മിലടിക്കാതിരിക്കാന്‍ ഒരേ പ്രായത്തിലുള്ളവയെ ചെറു സംഘങ്ങളാക്കി പാര്‍പ്പിക്കണം. തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ബുലന്ദ്ഷഹറില്‍ പശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും ഉണ്ടായ സംഘര്‍ഷങ്ങള്‍ കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് പുതിയ നിര്‍ദേശമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പശുക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ മദ്യത്തിന് പ്രത്യേക നികുതിയും ഏര്‍പ്പെടുത്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (3 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (3 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (3 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (4 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (4 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (4 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (5 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (5 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (7 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (7 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (7 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (7 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (7 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (7 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (8 hours ago)

Malayali Vartha Recommends