രോഗം തളർത്താത്ത കർമ്മധീരത; മൂക്കില്‍ ട്യൂബിട്ട രീതിയിൽ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സഭയില്‍ ബജറ്റ് അവതരിപ്പിച്ചു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സഭയില്‍ ബജറ്റ് അവതരിപ്പിച്ചു. മൂക്കില്‍ ട്യൂബിട്ട രീതിയിലാണ് സംസ്ഥാന ധനകാര്യ മന്ത്രികൂടിയായ അദ്ദേഹം നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിച്ചത്.
അനുയായികളുടെ സഹായത്തോടെ സഭയിലെത്തിയ പരീക്കര്‍, മൂക്കില്‍ ട്യൂബിട്ട് ഇരുന്നുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്. ബജറ്റ് അവതരണ വേളയിലും സഹായികള്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അവശതയെ തുടര്‍ന്ന് ബജറ്റ് പ്രസംഗത്തില്‍ പലതവണ തടസം നേരിട്ടു.
പാന്‍ക്രിയാസ് ഗ്രന്ഥിയെ ബാധിച്ച അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പരീക്കര്‍ ഇതാദ്യമായല്ല മൂക്കില്‍ ട്യൂബിട്ട് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. മുംബൈ, ഡല്‍ഹി, യുഎസ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സ തേടിയശേഷം ഈ മാസം ആദ്യമാണ് പരീക്കര്‍ ഓഫീസില്‍ എത്തിയത്.
https://www.facebook.com/Malayalivartha

























