വിവാഹം കഴിഞ്ഞ് മിനിട്ടുകള്‍ക്കകം വരനും വധുവും അടിച്ചുപിരിഞ്ഞു...

വിവാഹം കഴിഞ്ഞ് മിനിട്ടുകള്‍ക്കകം നവദമ്പതികളെ രണ്ടുവഴിക്കാക്കി ബന്ധുക്കള്‍ വിവാഹം ആഘോഷിച്ചു. വിവാഹ വിരുന്ന് നടക്കും മുന്‍പെ നവദമ്പതികളെ രണ്ടുവഴിക്കാക്കിയത് ഭക്ഷണത്തെ ചൊല്ലി ബന്ധുക്കള്‍ തമ്മില്‍ ആരംഭിച്ച വഴക്ക്.
ഗുജറാത്തിലെ ഗോണ്ടലിലാണ് വിവാഹിതരായി മിനിട്ടുകള്‍ക്കുള്ളില്‍ വരനെയും വധുവിനെയും പിരിച്ച നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
വിവാഹശേഷം വിരുന്നിനായി ഇരുന്നപ്പോള്‍ ഭക്ഷണത്തെച്ചൊല്ലി ആരംഭിച്ച വഴക്ക് ഒടുവില്‍ കയ്യാങ്കളിയായി, ഇരുകൂട്ടരും ഭക്ഷണപ്പൊതികള്‍ പരസ്പരം വലിച്ചെറിയുക കൂടി ചെയ്തതോടെ സംഭവം വഷളാവുകയായിരുന്നു. ഉടന്‍തന്നെ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ ഇടപെട്ട് ബന്ധം തന്നെ വേര്‍പെടുത്തുകയായിരുന്നു. വരന് നല്‍കിയ പാരിതോഷികങ്ങള്‍ അടക്കം തിരികെ നല്‍കിയാണ് വരന്റെ കൂട്ടര്‍ വിവാഹബന്ധം വേര്‍പെടുത്തിയത്.
https://www.facebook.com/Malayalivartha

























