ഹൈദരാബാദിലെ നാംപള്ളി പ്രദര്‍ശന മൈതാനിയിലുണ്ടായ തീപിടിത്തത്തില്‍ 250 സ്റ്റാളുകള്‍ കത്തി നശിച്ചു, എഴു പേര്‍ക്ക് പരിക്ക്

ഹൈദരാബാദിലെ നാംപള്ളി പ്രദര്‍ശന മൈതാനിയിലുണ്ടായ തീപിടിത്തത്തില്‍ 250 സ്റ്റാളുകള്‍ കത്തി നശിച്ചു. അപകടത്തില്‍ ഏഴു പേര്‍ക്ക് പൊള്ളലേറ്റു. ഓള്‍ ഇന്ത്യ ഇന്‍ഡസ്ട്രിയല്‍ എക്‌സിബിഷന്‍ മൈതാനത്തെ മഹേഷ് കോര്‍പ്പറേറ്റ് ബാങ്കിന്റെ സ്റ്റാളിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്.
പിന്നീട് ആന്ധ്രാബാങ്കിന്റെ എടിഎമ്മിലേക്ക് തീ പടര്‍ന്നു. ഇതോടെ എടിഎമ്മിനു തൊട്ടടുത്തുണ്ടായിരുന്ന വലിയ മരവും തീപിടിച്ചു കത്തി. മരം കത്തിയതോടെയാണ് തീ ആളിപ്പടര്‍ന്ന് മറ്റ് സ്റ്റാളുകളിലേക്കു വ്യാപിച്ചത്.
ഷോര്‍ട്ട്‌സര്‍ക്യൂട്ട് മൂലമാണ് തീ പിടിത്തമുണ്ടായത്. പെട്ടെന്നു തന്നെ ആളുകളെ സംഭവസ്ഥലത്തുനിന്നും മാറ്റാനായതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി 8.40 ന് ആണ് തീപിടിത്തം പൊട്ടിപ്പുറപ്പെട്ടത്. രാത്രി 10.30 ഓടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു.
f
https://www.facebook.com/Malayalivartha























