ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു നാളെ കേരളത്തില്‍...

ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു വെള്ളിയാഴ്ച കൊച്ചിയില്‍. വൈകീട്ട് 4.30ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 4.50ന് തേവര സേക്രഡ ഹാര്‍ട്ട് കോളജിലെത്തും. കോളജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലെ മുഖ്യാതിഥിയാണ് ഉപരാഷ്ട്രപതി. കെ.വി. തോമസ് എം.പിയുടെ വിദ്യാധനം പദ്ധതിയിലുള്‍പ്പെടുത്തി വിതരണം ചെയ്യുന്ന കിന്‍ഡിലുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവും ചടങ്ങില്‍ പങ്കെടുക്കും. മേയര്‍ സൗമിനി ജയിന്‍, കെ.വി. തോമസ് എം.പി, ഹൈബി ഈഡന്‍ എം.എല്‍.എ, കോളജ് പ്രിന്‍സിപ്പല്‍ ഫാ. പ്രശാന്ത് പാലക്കാപ്പിള്ളില്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha























