ഭക്ഷണം വില്ലനായി... താലികെട്ടി നിമിഷങ്ങൾക്ക് ശേഷം വിവാഹമോചിതരായി നവദമ്പതികൾ... പാരിതോഷികങ്ങള്‍ അടക്കം തിരികെ നല്‍കി വരനും കൂട്ടരും; ഞെട്ടലോടെ ബന്ധുക്കളും സുഹൃത്തക്കളും

ഗുജറാത്തിലെ ഗോണ്ടലിലാണ് ദാരുണസംഭവം. വിവാഹ ശേഷം വിരുന്നിനായി ഇരുന്നപ്പോള്‍ ഭക്ഷണത്തെച്ചൊല്ലി ബന്ധുക്കള്‍ ആരംഭിച്ച വഴക്ക് ഒടുവില്‍ കയ്യാങ്കളിയായി, ഇരുകൂട്ടരും ഭക്ഷണപ്പൊതികള്‍ പരസ്പരം വലിച്ചെറിയുക കൂടി ചെയ്തതോടെ സംഭവം വഷളാവുകയായിരുന്നു. ഉടന്‍ തന്നെ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ ഇടപെട്ട് ബന്ധം തന്നെ വേര്‍പ്പെടുത്തുകയായിരുന്നു. വരന് നല്‍കിയ പാരിതോഷികങ്ങള്‍ അടക്കം തിരികെ നല്‍കിയാണ് വരന്റെ കൂട്ടര്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. വിവാഹ വിരുന്ന് നടക്കും മുമ്ബേ നവദമ്ബതികള്‍ വിവാഹമോചിതരായ സംഭവം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
https://www.facebook.com/Malayalivartha























