ഭര്‍ത്താവിന്റെ മരണാനന്തര പൂജയ്ക്ക് മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും വച്ചതിന് നടി സുമലതയ്ക്ക് എതിരെ വിമര്‍ശനം

മുന്‍ കേന്ദ്ര സഹമന്ത്രിയും നടനുമായ അംബരീഷിന്റെ മരണാനന്തരം നടത്തിയ പൂജയില്‍ പഴങ്ങള്‍, പൂക്കള്‍ തുടങ്ങിയവയ്‌ക്കൊപ്പം മദ്യക്കുപ്പിയും സിഗരറ്റും ലൈറ്ററും.
തെലുങ്ക് ആചാര പ്രകാരം നടത്തിയ ഈ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ വിമര്‍ശനം ശക്തമാകുന്നു.കുടുംബക്കാര്‍ അംബരീഷിന് വേണ്ടി നടത്തിയ പ്രത്യേക പൂജയിലാണ് ഇതെല്ലാം കാണുന്നത്.
എണ്‍പതുകളില്‍ മലയാളത്തില്‍ സജീവമായിരുന്ന നടി സുമലതയാണ് അംബരീഷിന്റെ ഭാര്യ. ചടങ്ങില്‍ മദ്യക്കുപ്പി വയ്ക്കുന്നത് എല്ലാ സ്ഥലങ്ങളിലെയും സംസ്‌കാരത്തിന് ചേരില്ലെന്നും, ഇത് തെറ്റാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
എന്നാല്‍ ചിലയിടങ്ങളില്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടി നടത്തുന്ന പൂജയില്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും മറ്റും വയ്ക്കുന്ന പതിവുണ്ട്. ആ രീതിയാണ് ഇവിടെയും പിന്തുടര്‍ന്നിരിക്കുന്നതെന്ന് മറ്റു ചിലരും വാദിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























