അഭിപ്രായ സർവ്വേകളിൽ മാത്രമല്ല പാർലമെന്റിലും രാഹുലിന് മുന്നേറ്റം; പാര്‍ലമെന്റിന്റെ സെന്റർ ഹാളിൽ മുന്‍നിരയില്‍ സീറ്റ് പിടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍

പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളിലെ മുന്‍നിരയില്‍ സീറ്റ് പിടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബജറ്റ് സെഷന്റെ ആദ്യ ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യവെയാണ് രാഹുല്‍ മുന്‍നിരയിലെത്തിയത്.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, ലോക്സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഇരുന്നത്. ഇത് ആദ്യമായാണ് രാഹുല്‍ പാര്‍ലമെന്റ് ഇരിപ്പിടങ്ങളിലെ മുന്‍നിരയില്‍ ഇടംപിടിക്കുന്നത്. അതേസമയം, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഈ സമയം പാര്‍ലമെന്റില്‍ എത്തിയിരുന്നില്ല. ഗോവയിലായ സോണിയ ഞായറാഴ്ചയേ മടങ്ങിയെത്തൂ. ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചാണ് സോണിയ ഡല്‍ഹിയില്‍നിന്നു മാറിനില്‍ക്കുന്നത്.
https://www.facebook.com/Malayalivartha























