ജമ്മു കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്

ജമ്മു കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം. കാഷ്മീരിലെ ആനന്ത്നാഗില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാനുള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഷെയര്ബാഗ് പോലീസ് സ്റ്റേഷനു സമീപം വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ആക്രമണം.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു.ബുധനാഴ്ച കുല്‍ഗാമിലെ പോലീസ് സ്റ്റേഷനു സമീപം ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha























