Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

മോദി ഹിറ്റ്‌ലറെന്ന് രാഹുല്‍ ,രാഹുല്‍ മുസോളിനിയെന്ന് ബിജെപി; രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ റിപ്പോര്‍ട്ട്

31 JANUARY 2019 08:33 PM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ കയറുന്നതിന് മുമ്പ് രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത രണ്ട് കോടി ജോലി വാഗ്ദാനം ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്ത് 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണെന്ന് ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി.

രാജ്യം ഏറ്റവും വലിയ തൊഴിലില്ലായ്മ കാലത്തിലൂടെ കടന്ന് പോവുകയാണ്. നരേന്ദ്ര മോദിയെന്ന ഫഹ്‌റര്‍ (ജര്‍മനിയില്‍ അഡോള്‍ഫ് ഹിറ്റ്‌ലറെ വിശേഷിപ്പിച്ച വാക്ക്) കഴിഞ്ഞ അഞ്ച് വര്‍ഷവും നമ്മളെ പറ്റിക്കുകയായിരുന്നുവെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ട്വീറ്റ് ഇങ്ങനെ ; ഫ്യൂറര്‍ നിങ്ങള്‍ക്ക് രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്തു. അഞ്ച് വര്‍ഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ തൊഴില്‍ സൃഷ്ടിക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കാര്‍ഡ് ദേശീയ ദുരന്തമാണ്. 45 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017-18 വര്‍ഷത്തെ കണക്ക് പ്രകാരം തൊഴിലില്ലാത്ത യുവാക്കള്‍ ആറരക്കോടിയോളമാണ്. NoMoയ്ക്ക് പോകാന്‍ സമയമായിരിക്കുന്നു – രാഹുല്‍ ട്വീറ്റ് ചെയ്തു. സര്‍ജിക്കല്‍ 2016ല്‍ ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെക്കുറിച്ച് പറയുന്ന ഉറി സിനിമയിലെ ഡയലോഗും പരിഹാസപൂര്‍വം രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നു. How is the Josh എന്നതിനെ #HowsTheJobs എന്ന ഹാഷ് ടാഗിലാണ് രാഹുല്‍ അവതരിപ്പിക്കുന്നത്.


രാഹുല്‍ഗാന്ധിയുടെ ആരോപണങ്ങള്‍ വന്നതോടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ രാഹുലിന് കാഴ്ചയില്ലാതായി മാറിയെന്ന മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ഇ.പി.എഫ് ഓര്‍ഗനൈസേഷന്‍ ഡാറ്റാ പ്രകാരം തൊഴില്‍വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നത് വ്യക്തമാണ്. ദേശീയ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടെന്ന പേരില്‍ പുറത്ത് വന്നത് തെറ്റായ വാര്‍ത്തകളാണ്. മുസ്സോളിനിയുടെ പിന്‍ഗാമിയാവാനാണ് രാഹുല്‍ഗാന്ധി ശ്രമിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ബി.ജ.പി ഇക്കാര്യം അറിയിച്ചത്.

എന്‍ എസ് എസ് ഒയുടെ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പിഎല്‍എഫ്എസ്) കണക്ക് പ്രകാരം 2017-18ല്‍ 6.1 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. 1972-73ന് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇതേതുടര്‍ന്ന് ഡിസംബറില്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിറ്റി ചെയര്‍മാനും മറ്റൊരു ഉദ്യോഗസ്ഥനും രാജി വയ്ക്കുകയും ചെയ്തിരുന്നു. 2011-12ല്‍ 2.2 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്കാണ് 6.1 ആയി ഉയര്‍ന്നത്. തൊഴില്‍പങ്കാളിത്തെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാര്യമായി കുറഞ്ഞിരിക്കുകയാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. നഗര മേഖലയില്‍ 7.8 ശതമാനവും ഗ്രാമീണ മേഖലയില്‍ 5.3 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. 2016 നവംബറില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തുന്ന ആദ്യ തൊഴിലില്ലായ്മ സര്‍വേയാണിത്.

തൊഴിലില്ലായ്മ അടക്കമുള്ള വിവിധ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചു നടത്തിയ പ്രചരണങ്ങള്‍ക്കൊടുവിലായിരുന്നു 2014 ല്‍ വലിയ ഭൂരിപക്ഷത്തോടെ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയില്‍ ഓരു കോടി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ 2018 ല്‍ ഇന്ത്യയില്‍ തൊഴില്‍ നഷ്ടമായത് ഒരു കോടിയിലേറെ പേര്‍ക്കാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. വലിയ വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ നരേന്ദ്രമോദി രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെട്ടതോടെ 'തൊഴില്‍ രഹിതരുടെ സൈന്യം' തന്നെ രൂപപ്പെട്ടതായാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആരോപിച്ചത്

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (6 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (11 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (19 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (2 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (2 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

അത്താഴം ഊട്ട് ചടങ്ങ് കഴിഞ്ഞ് പള്ളിയിൽ നിന്ന് ഇറങ്ങി പിന്നാലെ കുഴഞ്ഞ് വീണു വിവാഹ ദിവസം വരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends