ന്യൂനപക്ഷത്തിനായി കോണ്‍ഗ്രസ് യാതൊന്നും ചെയ്തില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി-കോണ്‍ഗ്രസ് പോര് മുറുക്കുന്നു. ന്യൂനപക്ഷത്തിനായി കോണ്‍ഗ്രസ് യാതൊന്നും ചെയ്തില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ പാവപ്പെട്ടവരുടെയും ന്യൂനപക്ഷത്തിന്റെയും വികസനത്തിനായി പ്രവര്‍ത്തിച്ചുവെന്നും അമിത് ഷാ വ്യക്തമാക്കി.
55 വര്‍ഷം കോണ്‍ഗ്രസ് രാജ്യം ഭരിച്ചിട്ടും ന്യൂനപക്ഷത്തിനായി യാതൊന്നും ചെയ്തില്ല. ന്യൂനപക്ഷം ഉള്‍പ്പെടെ എല്ലാവരുടെയും വികസനത്തിനായി ബിജെപി പ്രവര്‍ത്തിക്കുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























