Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഭീകരമായ തൊഴിലില്ലായ്മ...കേന്ദ്രം കുഴിച്ചു മൂടിയത് ഞെട്ടിക്കുന്ന കണക്കുകള്‍...പ്രതിഷേധിച്ച് രാജിവച്ച് ദേശീയ സ്റ്റാറ്ററ്റിക്കല്‍ കമ്മിഷന്‍ അംഗങ്ങള്‍

01 FEBRUARY 2019 09:39 AM IST
മലയാളി വാര്‍ത്ത

നോട്ടു നിരോധനം ഇന്ത്യയെ വലിയ ദുരന്തത്തിലേക്കാണ് നയിച്ചതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്മാരും പ്രതിപക്ഷ നേതാക്കളും പല തവണ വിളിച്ചു പറഞ്ഞിട്ടും അതൊന്നും അംഗീകരിക്കുവാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. മാത്രമല്ല, അങ്ങനെ പറയുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുകയാണ് മോദി ഭക്തരുടെ സ്ഥിരം പരിപാടി. ഇപ്പോള്‍ എല്ലാ ഭരണകൂട സ്തുതിപാഠകരുടെയും വായടപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഏജന്‍സിയുടെ തന്നെ ആധികാരികമായ പഠന റിപ്പോര്‍ട്ട് പുറത്തായിരിക്കുന്നു.

201718 വര്‍ഷത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ സാംപിള്‍ സര്‍വേ ഓഫീസ്, തൊഴില്‍ സംബന്ധിച്ചു പുറത്തിറക്കിയ പീരിയോഡിക് ലേബര്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു എന്നാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വന്നിരിക്കുന്നത്. പ്രമുഖ വാണിജ്യ മാധ്യമമായ ബിസിനിസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇതു പുറത്തുവിട്ടിരിക്കുന്നത്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ കഴിഞ്ഞ ദിവസം തല്‍സ്ഥാനം രാജിവച്ചിരുന്നു. കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ച് എന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. പിന്നീടാണ് മേല്‍പ്പറഞ്ഞ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ കേന്ദ്രം വിസമ്മതിച്ചതാണ് കാരണമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്. അതിനു തൊട്ടു പിന്നാലെ വിവാദ റിപ്പോര്‍ട്ടിലെ ഉള്ളടക്കവും പുറത്താവുകയും ചെയ്തു.

2016 നവംബറിലെ നോട്ട് നിരോധന നടപടിക്ക് ശേഷം ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തുന്ന ഏറ്റവും സമഗ്രമായ തൊഴില്‍ സര്‍വേ ആണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. 201112ല്‍ 2.2 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. 201718ല്‍ അത് 6.1 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ട് പറയുന്നു. 7.8 ശതമാനം എന്ന തോതില്‍ നഗരമേഖലയിലാണ് തൊഴിലില്ലായ്മ നിരക്ക് കൂടുതല്‍. 5.3 ശതമാനമാണ് ഗ്രാമീണ മേഖലയിലുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തൊഴില്‍പങ്കാളിത്തവും ഗണ്യമായി ചുരുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നോട്ട് നിരോധനം ഇന്ത്യയിലെ തകിടം മറിച്ചു എന്നാണ് ഇത് കാണിക്കുന്നത്.

നോട്ട് നിരോധനവും ജി എസ് ടിയും ഉല്‍പ്പെടെ നരേന്ദ്രമോദിയുടെ വമ്പന്‍ പദ്ധതികള്‍ ഭീമമായ കുരുക്കിലേക്കാണ് രാജ്യത്തെ നയിച്ചതെന്ന് പ്രതിപക്ഷനിരകളില്‍നിന്ന് ശബ്ദമുയരുന്ന നേരത്താണ് സര്‍ക്കാരിന്റെ തന്നെ ആധികാരിക കണക്ക് പുറത്തുവന്നിരിക്കുന്നത്. ഒരു കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നവകാശപ്പെട്ടുകൊണ്ടാണ് 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയും ബിജെപിയും ജയിച്ചു കയറിയത്. എന്നാല്‍ പുതിയ തൊഴില്‍ നല്‍കയില്ലെന്നു മാത്രമല്ല, രാജ്യത്തെ നല്ലൊരു ശതമാനം ജനതയെ തൊഴിലില്ലായ്മയിലേക്കു തള്ളിവിടുന്ന നടപടികളാണ് മോദി സര്‍ക്കാര്‍ കൈക്കൌണ്ടതെന്ന ആരോപണവും ശക്തമായുണ്ട്. ആസന്നമായ ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളൊന്നായി ഇതിനെ വോട്ടര്‍മാര്‍ കാണും എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം, കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും വലിയ നടപടിയായാണ് നോട്ടുനിരോധനത്തെ രാഷ്ട്രപതി കഴിഞ്ഞ ദിവസം എടുത്തുകാട്ടിയത്. സര്‍ക്കാര്‍ പ്രചാരണം ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹവും. കണക്കില്‍പെടാത്ത പണം തിരിച്ചുപിടിക്കാന്‍ നോട്ടുനിരോധനം വഴി കഴിഞ്ഞതായാണ് അദ്ദേഹം അവകാശപ്പെട്ടത്. കള്ളപ്പണവും അഴിമതിയും വലിയൊരളവോളം തടയാന്‍ സര്‍ക്കാരിനു സാധിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറയുന്നു. സര്‍ക്കാരിന്റെ ഇത്തരം ആവകാശവാദങ്ങളെ മുഴുവന്‍ പൊളിക്കുന്ന കണക്കുകളാണ് റിപ്പോര്‍ട്ടിലുള്ളത്. അതുകൊണ്ടാണ് ഇതു പുറത്തിറങ്ങാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നത്.

ലഭിച്ച ഡേറ്റ ക്രമീകരിച്ചു കൊണ്ടിരിക്കുകയാണെന്നും അധികം വൈകാതെ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നുമെന്നുമാണ് റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇപ്പോള്‍ കേന്ദ്രം പറയുന്നത്.

കേന്ദ്ര ബജറ്റ് അവതരണം നടക്കുന്നതിനു തൊട്ടു മുമ്പ് റിപ്പോര്‍ട്ട് ചോര്‍ന്നത് കേന്ദ്ര സര്‍ക്കാരിന് വലിയ ആഘാതമായിട്ടുണ്ട്. ബഡ്ജറ്റിലുള്‍പ്പെടെ പഴയ അവകാശവാദങ്ങള്‍ നിരത്തിയാകും അവതരിപ്പിക്കുക. ഗ്രാമീണ മേഖലയെക്കാള്‍ നഗരങ്ങളിലാണ് തൊഴിലില്ലായ്മ രൂക്ഷമെന്നു റിപ്പോര്‍ട്ടിലുള്ളതായി വാര്‍ത്ത പറയുന്നത്. ഇതുണ്ടാക്കുന്ന വൈരുദ്ധ്യങ്ങള്‍ ബജറ്റ് ചര്‍ച്ചയില്‍ലും തുടര്‍ന്നും ബിജെപിയ്ക്ക് വിനയായി വരും.

എന്തായാലും, അര നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ എന്ന ദുഷ്‌കീര്‍ത്തിയുമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിലേക്ക് നടന്നു നീങ്ങുന്നത്. അതിന് വോട്ടര്‍മാര്‍ക്കു മുമ്പില്‍ വ്യക്തമായ കണക്കു പറയേണ്ടി വരുമെന്ന് തീര്‍ച്ച.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (3 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (3 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (3 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (4 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (4 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (4 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (5 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (5 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (7 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (7 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (7 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (7 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (7 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (7 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (8 hours ago)

Malayali Vartha Recommends