കനത്ത മഞ്ഞു വീഴ്ച... ജമ്മുശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗത നിരോധനം തുടരുന്നു, നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നു

മണ്ണിടിച്ചിലും ഹിമപാതവും കാരണം ജമ്മുശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗത നിരോധനം തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ദേശീയപാത അടഞ്ഞുകിടക്കുന്നത്. ബന്നിഹാല്‍ സെക്ടറിലെ ചില പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലും ഹിമപാതവും ഉണ്ടായത്. 300 കിലോമീറ്റര്‍ ദൂരമുള്ള പാതയില്‍ പലയിടത്തും വണ്ടികള്‍ കുടുങ്ങിക്കിടക്കുകയാണ്.
പാതയിലൂടെയുള്ള ഗതാഗതം ഉടന്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്.
https://www.facebook.com/Malayalivartha























