വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ച് ഇരട്ട ഗര്‍ഭപാത്രമുള്ള സ്ത്രീ ഒരേസമയം രണ്ടിലും ഗര്‍ഭം ധരിച്ച് മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു

ഒറ്റ പ്രസവത്തില്‍ മൂന്നും നാലും കുട്ടികളുണ്ടാകുന്നതും ഇരട്ട കുഞ്ഞുങ്ങളെ പ്രസവിക്കുന്നതുമൊക്കെ സര്‍വ്വസാധാരണമായ സംഭവമാണ്. എന്നാല്‍ ഇരട്ട ഗര്‍ഭപാത്രമുള്ള സ്ത്രീ ഒരേസമയം രണ്ടിലും ഗര്‍ഭം ധരിക്കുകയും രണ്ടു തവണയായി മൂന്നു കുഞ്ഞുങ്ങളേ പ്രസവിക്കുകയും ചെയ്തലോ..! അത്ഭുതമെന്നല്ലേ പറയാന്‍ കഴിയൂ. വൈദ്യശാസ്ത്രത്തിന് പോലും അത്ഭുതമായി മാറിയ സംഭവം ബംഗ്ലാദേശില്‍ നടന്നു.
ഇരട്ട ഗര്‍ഭപാത്രമുള്ള സ്ത്രീ ആണ്‍കുഞ്ഞിന് പിന്നാലെ ഇരട്ടക്കുട്ടികള്‍ക്കും ജന്മം നല്‍കി. ആണ്‍കുഞ്ഞ് ജനിച്ച് 26 ദിവസം പിന്നിട്ടപ്പോഴാണ് ഇരട്ടകുഞ്ഞുങ്ങളും പിറന്നത്. ശ്യാംലഗച്ചി സ്വദേശിയായ ആരിഫ സുല്‍ത്താനയാണ് ആ അമ്മ. ഫെബ്രുവരി 25ന് മാസം തികയുന്നതിന് മുമ്പ് അരിഫ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇരട്ടകുഞ്ഞുങ്ങളെ മാര്‍ച്ച് 22ന് ജെസോറയിലെ അദ്ദിന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. രണ്ടാമത്തെ ഗര്‍ഭ പാത്രത്തില്‍ നിന്നാണ് ഇരട്ടക്കുട്ടികള്‍ ജനിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഷെയ്‌ല പൊഡാര്‍ പറഞ്ഞു. ആരിഫ ഖുല്‍ന മെഡിക്കല്‍ കോളേജിലായിരുന്നു ആദ്യ കുഞ്ഞിന് ജന്മം നല്‍കിയത്.
രണ്ട് ഗര്‍ഭപാത്രമുള്ള സ്ത്രീകള്‍ക്ക് ഒന്നില്‍ മാത്രമേ സാധാരണയായി കുട്ടികളെ വഹിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ അരിഫ ഒരേ സമയം രണ്ട് ഗര്‍ഭപാത്രങ്ങളിലുമായി ജീവനുകളെ പേറിയതാണ് വൈദ്യശാസ്ത്രത്തെ അമ്പരപ്പിച്ചത്.
"
https://www.facebook.com/Malayalivartha