പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസില്‍ നിന്ന് വീണ്ടും പടനയിക്കുമ്പോള്‍ യു.പിയില്‍ ഒരിക്കല്‍കൂടി വന്‍മുന്നേറ്റമുണ്ടാക്കാം എന്നാണ് ബിജെപി കണക്കുകൂട്ടല്‍... മോദി വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസില്‍ നിന്ന് വീണ്ടും പടനയിക്കുമ്പോള്‍ യു.പിയില്‍ ഒരിക്കല്‍കൂടി വന്‍മുന്നേറ്റമുണ്ടാക്കാം എന്നാണ് ബിജെപി കണക്കുകൂട്ടല്‍. 2014ലേതിനേക്കാള്‍ വലിയ ഭൂരിപക്ഷം മോദി നേടുമെന്നാണ്. വാരാണസിയാണ് ഇത്തവണയും ബിജെപിയുടെ വിവിെഎപി മണ്ഡലം. 2014ലേതുപോലെയല്ല. ചില മാറ്റങ്ങള്‍ പ്രകടം. മെച്ചപ്പെട്ട റോഡുകള്‍. ഗംഗയില്‍ ജലപാത. കാന്‍സര്‍ സെന്റര്‍ തുടങ്ങി ബിജെപി എടുത്തുപറയുന്ന വികസന അടയാളങ്ങള്‍.
ഇക്കഴിഞ്ഞ ഫെബ്രുവരി 19ന് 3000 കോടി രൂപയുടെ 39 പദ്ധതികളാണ് മോദി പ്രഖ്യാപിച്ചത്. കാശി വിശ്വാനാഥ തീര്‍ഥാടക ഇടനാഴി ഒരുങ്ങുന്നു. വികസനത്തിനൊപ്പം ബാലാക്കോട് വ്യോമാക്രമണവും തിരഞ്ഞെടുപ്പ് വേദിയില്‍ സജീവ ചര്‍ച്ച. 2014ല്‍ 3.37 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഗതാഗതക്കുരുക്കില്‍പ്പെട്ടുകിടക്കുന്ന ഈ ആംബുലന്‍സ് വാരാണസിയിലെ ഇടുങ്ങിയ റോഡുകളിലൂടെയുള്ള ശ്വാസമുട്ടിക്കുന്ന യാത്രകളുടെ പ്രതീകമാണ്. സ്വച്ഛ ഭാരത് പ്രധാനമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ തന്നെ ഒരു ക്രൂരഫലിതമാണ്.
ഗംഗാ ശുചീകരണം ഇനിയും ബാക്കി. നഗരത്തിലെ അഴുക്കുചാല്‍ ഇപ്പോഴും പുണ്യവാഹിനിയിലേയ്ക്ക്. പ്രയങ്ക ഗാന്ധിയാണ് വാരാണസി ഉള്‍പ്പെടുന്ന കിഴക്കന്‍ യുപിയില്‍ കോണ്‍ഗ്രസിന് അങ്കത്തട്ടൊരുക്കുന്നത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവു ലക്ഷ്യമിട്ട് കോണ്‍ഗ്രസ് തൊടുത്ത ബ്രഹ്മാസ്ത്രമാണ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍, ഗംഗാപ്രയാണത്തിലൂടെയാണു പ്രിയങ്ക അങ്കം കുറിച്ചതും. ഗംഗ വെറുമൊരു നദിയല്ലെന്നു കോണ്‍ഗ്രസിനും പ്രിയങ്കയ്ക്കും അറിയാം.
ഗംഗയില്‍ ഒഴുകുന്ന ഓരോ തുള്ളിക്കും രാഷ്ട്രീയത്തിന്റെ മണവും രുചിയുമുണ്ട്. ഗംഗാതടത്തിലെ മണ്ണ് കൃഷിക്കു മാത്രമല്ല, രാഷ്ട്രീയത്തിനും ഫലഭൂയിഷ്ഠമാണെന്ന് അവര്‍ തിരിച്ചറിയുന്നു. അധികൃതരുടെ ഉദാസീനതയാല്‍ ഗംഗ മാലിന്യവാഹിനിയായിട്ടു കാലങ്ങളായി. ഗംഗയെ ശുചീകരിച്ചു പുനരുദ്ധരിക്കുന്നതു കടമയാണെന്നു നദീതടത്തിലെ ജനങ്ങള്‍ക്കു വാക്കു നല്‍കുന്നതു രാഷ്ട്രീയക്കാര്‍ പതിവുമാക്കി. ഈ അവസ്ഥയിലാണു ഗംഗയെ സമൂലമായി പരിവര്‍ത്തനം ചെയ്യിക്കുമെന്ന വന്‍ പ്രഖ്യാപനവുമായി മോദി പ്രചാരണം നടത്തിയത്.
ഗംഗയെ മിനുക്കിയെടുക്കാന്‍ 254 വിവിധ പദ്ധതികളാണു പ്രഖ്യാപിച്ചത്. ഇതില്‍ 75 പദ്ധതികള്‍ പൂര്‍ത്തിയായിട്ടില്ല. ആകെ 24,672 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നു പറയുമ്പോഴും പാസായത് 6,131 കോടി മാത്രം. ഇതില്‍ ചെലവഴിച്ചത് 4994 കോടി മാത്രം കണക്കുകള്‍ വ്യക്തമാക്കുന്നു. ഗംഗയുടെ തീരത്തുള്ള ചെറുഗ്രാമങ്ങളില്‍ ഒബിസി, ദലിത് വിഭാഗങ്ങളിലെ അനേകായിരങ്ങളാണു തിങ്ങിപ്പാര്‍ക്കുന്നത്. ഗംഗ സത്യത്തിന്റെയും തുല്യതയുടെയും പ്രതീകമാണ്.
ഈ നദി ഒന്നിനെയും വിവേചനത്തോടെ കാണുന്നില്ല. ജലം, ബസ്, ട്രെയിന്‍, കാല്‍നട മാര്‍ഗങ്ങളിലൂടെ ഗംഗാജിയിലൂടെ ഞാന്‍ നിങ്ങളിലെത്തും' ഗംഗാപ്രയാണത്തിനു മുന്നോടിയായി പ്രിയങ്ക യുപി ജനതയ്ക്കായി ഹിന്ദിയിലെഴുതിയ തുറന്ന കത്തില്‍ പറഞ്ഞു. ഗംഗയിലേക്കു പ്രിയങ്കയെ സ്വാഗതം ചെയ്താണു യോഗി ആദിത്യനാഥ് രാഷ്ട്രീയ പ്രതിരോധം തീര്‍ത്തത്. ഗംഗ ഇപ്പോള്‍ പൂര്‍ണമായും ശുദ്ധമാണ്. മോദി എന്തു ചെയ്തു എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ആ ഗംഗായാത്ര തന്നെയാണ്‌യോഗി പ്രതികരിച്ചു.
"
https://www.facebook.com/Malayalivartha























