ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, രണ്ട് ഭീകരരെ സൈന്യം വധിച്ചു, അഞ്ച് സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ജമ്മു കാശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. അഞ്ച് സുരക്ഷാ സേനാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാഷ്മീരിലെ ബുദ്ഗാമില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ബുദാഗാമിലെ ചാറ്റര്‍ഗാമില്‍ സംയുക്തസേന തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. മൂന്ന് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായും സൈന്യത്തിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നു സൈന്യം പ്രദേശത്ത് പരിശോധന നടത്തിവരികയാണ്.
https://www.facebook.com/Malayalivartha























