രാഹുല്‍ ഗാന്ധിയുടെ വരവ് അനിശ്ചിതത്വത്തിലായതോടെ പരമാവധി നേട്ടം കൊയ്യാന്‍ ബിജെപി, സിപിഎമ്മിന്റെ സമ്മര്‍ദ്ദം മൂലം രാഹുല്‍ ഗാന്ധി വയനാടില്‍ വരുന്നില്ലെന്ന ബിജെപി പ്രചരണം ശക്തി പ്രാപിക്കുന്നു

ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെപ്പോലെ വെട്ടിലാക്കിയ സംസ്ഥാന നേതാക്കള്‍ പരുങ്ങലില്‍. രാഹൂല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ വരുന്നില്ലെന്ന് വന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ അങ്കലാപ്പിലാണ് കോണ്‍ഗ്രസ് ഘടകകക്ഷി നേതാക്കള്‍. രാഹുല്‍ വല്ലാത്ത അവസ്ഥയിലാണ് സംസ്ഥാന നേതാക്കളെ എത്തിച്ചത്. പ്രത്യേകിച്ച് സി.പി.എമ്മിന്റെ സമ്മര്‍ദ്ദം മൂലം രാഹുല്‍ വയനാട് മത്സരിക്കുന്നതില്‍ നിന്നും പിന്മാറി എന്ന പ്രചരണം കോണ്‍ഗ്രസിന്റെ അടിത്തറ തന്നെ തകര്‍ത്ത നിലയിലാണ്.
ചക്കിന് വച്ചത് കൊക്കിന് കൊണ്ടുവെന്ന സ്ഥിതിയിലാണ് സംസ്ഥാനത്തെ നേതാക്കള്‍. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഇക്കാര്യത്തില്‍ ശക്മായ വിമര്‍ശനമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കുന്ന സമയത്ത് ബി.ജെ.പിക്ക് വലിയ നേട്ടം ഉണ്ടാക്കികൊടുക്കുന്ന തരത്തില്‍ പരസ്യനിലപാട് വേണ്ടെന്നാണ് പലരുടെയും അഭിപ്രായം. സി.പി.എമ്മിനോട് പരാജയപ്പെട്ടതിലല്ല, അത് വലിയ പ്രചരണമാകുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം സി.പി.എമ്മിനും ആശങ്കയുണ്ട്. ബി.ജെ.പിയുടെ പ്രധാന പ്രചരണമായിരിക്കും ഈ വിഷയം. നേരത്തെതന്നെ അവര്‍ കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രചരണം ആരംഭിച്ചിട്ടുണ്ട്. അതിനോടൊപ്പം സി.പി.എമ്മിന്റെ സമ്മര്‍ദ്ദമാണ് ഈ പിന്മാറ്റത്തിന് വഴിവച്ചതെന്ന പ്രചരണം കൂടി ശക്തമായാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് രണ്ടുകൂട്ടരും ഭയപ്പെടുന്നു.
കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ വലിയ ശക്തിയായി ഇല്ലായിരുന്ന ബി.ജെ.പിക്ക് ആ അവസരം ഇതിലൂടെ കോണ്‍ഗ്രസ് ഉണ്ടാക്കികൊടുത്തുവെന്നാണ് സി.പി.എമ്മിന്റെ ആരോപണം. ചുരുക്കത്തില്‍ രാഹുല്‍ വന്നില്ലെങ്കില്‍ അത് കോണ്‍ഗ്രസിനും യു.ഡി.എഫിനും വലിയ തിരിച്ചടിയാകും. മുല്ലപ്പള്ളി രാമചന്ദ്രനെ വെട്ടാനുള്ള ഉമ്മന്‍ചാണ്ടിരമേശ് ദ്വയത്തിന്റെ ഗൂഢനീക്കത്തിന് ഏറ്റ തിരിച്ചടിയാണിതെന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്.
അതേസമയം രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിന് മങ്ങലേറ്റത് തെരഞ്ഞെടുപ്പില്‍ ബാധിക്കാതിരിക്കാന്‍ യു.ഡി.എഫ് നീക്കം തുടങ്ങി. അതേസമയം രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം സൃഷ്ടിച്ചതില്‍ മുന്നണിയിലെ ഘടകകക്ഷികള്‍ തീര്‍ത്തും അതൃപ്തരുമാണ്. തെരഞ്ഞെടുപ്പ് തുടങ്ങുന്നതിന് മുമ്പുതന്നെ ഇത്തരത്തിലൊരു സംഭവമുണ്ടായതില്‍ മുന്നണിയില്‍ പൊതുവേ ആശങ്കയുണ്ട്. എന്നാല്‍ അടുത്തദിവസങ്ങളിലെ ശക്തമായ പ്രചരണത്തിലൂടെ ഇത് മറികടക്കാനാകുമെന്നാണ് കോണ്‍ഗ്രസിലെ അഭിപ്രായം.
രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാനത്ത് ഇത്രയേറെ ചര്‍ച്ചയാക്കിയതില്‍ കോണ്‍ഗ്രസിനുളളില്‍ അതൃപ്തിയുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഏറ്റവും മൂര്‍ദ്ധന്യമായ അവസ്ഥയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അത് ഒരു വലിയ വിഷയമാക്കേണ്ടതില്ലെന്നാണ് പൊതുവിലുള്ള ധാരണ. എന്നാല്‍ സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച വിജയസാദ്ധ്യതയ്ക്ക് പകരം ഗ്രൂപ്പിന് പ്രാധാന്യം നല്‍കിയതാണ് ഈ പ്രതിസന്ധിക്കൊക്കെ കാരണമായതെന്ന അഭിപ്രായമാണ് അവര്‍ക്കുള്ളത്. ഇതൊക്കെയാണെങ്കിലും രാഹുല്‍ കൈയൊഴിഞ്ഞാല്‍ അത് പൊതുവിലുണ്ടാക്കാവുന്ന നിരാശ മറികടക്കുന്നതിനുള്ള വഴികളാണ് അവരും ആലോചിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇനി രാഹുല്‍ഗാന്ധി വയനാട് മത്സരിച്ചില്ലെങ്കില്‍ അവിടെ പകരം ഒരു മുതിര്‍ന്ന നേതാവിനെ നിര്‍ത്തണമെന്ന ആവശ്യം പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. കഴിയുമെങ്കില്‍ ഗ്രൂപ്പിനതീതനായ ഒരു വ്യക്തിയെ അവിടെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. എന്നാല്‍ സിദ്ദിഖിനെ തന്നെ മത്സരിപ്പിക്കാനുള്ള നീക്കമാണ് എ ഗ്രൂപ്പ് നടത്തുന്നത്. വയനാട് സീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിഷയങ്ങള്‍ വടകര മണ്ഡലത്തെ ബാധിക്കാതിരിക്കാനും പാര്‍ട്ടി നേതൃത്വം വളരെ ശ്രദ്ധിക്കുന്നുണ്ട്.
രാഹുല്‍ഗാന്ധിയുടെ പിന്മാറ്റം ഉണ്ടാക്കിയതിനെക്കാള്‍ സംസ്ഥാന നേതാക്കളെ വലയ്ക്കുന്നത് സി.പി.എമ്മിന്റെ സമ്മര്‍ദ്ദം മൂലം രാഹുല്‍ഗാന്ധി പിന്മാറിയെന്നതാണ്. ഇത്തരം പ്രചരണം കേരളത്തില്‍ രാഷ്ട്രീയമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ സി.പി.എമ്മിന്റെ അഭിപ്രായത്തിനാണ് രാഹുല്‍ഗാന്ധി പ്രാമുഖ്യം നല്‍കുന്നത് എന്ന് വരുന്നത് സംസ്ഥാന നേതാക്കള്‍ക്ക് വലിയ ആഘാതമാണുണ്ടാക്കുക. അത് തെരഞ്ഞെടുപ്പിലാകെ പ്രതിഫലിക്കുമെന്നും ഇക്കുട്ടര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ അത് ഒഴിവാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. രാഹുല്‍ പിന്മാറിയാല്‍ അത് സി.പി.എമ്മിന്റെ സമ്മര്‍ദ്ദം കൊണ്ടല്ല എന്ന ശക്തമായ പ്രചരണം നടത്താന്‍ ധാരണയായിട്ടുണ്ട്. കഴിഞ്ഞദിവസം മുതല്‍ തന്നെ അതിന് തുടക്കം കുറിച്ചിട്ടുമുണ്ട്.
തങ്ങളുള്‍പ്പെടെ പ്രമുഖമായ എല്ലാ ഘടകകക്ഷികളുമായി സംസാരിച്ചശേഷം ഒടുവില്‍ രാഹുല്‍ഗാന്ധി പിന്മാറുന്നത് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഘടകകക്ഷികള്‍ക്കുള്ളത്. രാഹുല്‍ഗാന്ധി മത്സരരംഗത്തുണ്ടാകുമെന്ന പ്രചരണം അണികളിലുണ്ടാക്കിയ ആവേശം കടലോളം വലുതാണ്. ആ അവസരത്തില്‍ രാഹുല്‍ വരില്ലെന്നുപറയുമ്പോള്‍ ഉണ്ടാകുന്ന നിരാശ അതിലും വലുതായിരിക്കും. അത് തെരഞ്ഞെടുപ്പ് പ്രചരണമുള്‍പ്പെടെ എല്ലാത്തിനെയും ബാധിക്കും. അത്തരത്തിലുണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് ലീഗിന്റെ നിലപാട്.
ആരാണ് മത്സരിക്കുന്നതെങ്കിലും അത് പ്രഖ്യാപിക്കുന്നതിന് ഇനി അധികം വൈകരുതെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ തന്നെ അത് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് അതുണ്ടാക്കിയ പ്രതിസന്ധി മാറ്റി പ്രചരണരംഗത്ത് സജീവമാകാന്‍ കഴിയുമെന്നാണ് ഘടകകക്ഷികളുടെ അഭിപ്രായം. വയനാട് മണ്ഡലത്തില്‍ ലീഗിന് വലിയ സ്വാധീനമുണ്ട്. അവരുടെ സഹായം മണ്ഡലത്തിലെ വിജയത്തിന് അനിവാര്യവുമാണ്. പ്രചരണരംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കേണ്ടത് അവരും കൂടിയാണ്. അതുകൊണ്ട് എത്രയൂം വേഗം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നത് വലിയ പ്രതിസന്ധിക്ക് വഴിവയ്ക്കുമെന്ന് ഘടകകക്ഷികള്‍ ഒന്നാകെ പറയുന്നു. കോണ്‍ഗ്രസിന്റെ തുടക്കം മുതലുള്ള നിലപാടില്‍ പലര്‍ക്കും അതൃപ്തിയുണ്ട്. എന്നാല്‍ ഇപ്പോള്‍ അവര്‍ പരസ്യമായി ഒരു പ്രതികരണത്തിനും തയാറാകില്ല. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഇത്രയൂം ചര്‍ച്ചയാക്കിയതില്‍ ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ട്. കേരളത്തെപ്പോലെ തമിഴ്‌നാടും കര്‍ണ്ണാടകയും രാഹുല്‍ അവിടെ നിന്നും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ഇത്തരത്തില്‍ ഒരു പരസ്യചര്‍ച്ചുണ്ടാക്കിയില്ല. ഇത് ശരിയായില്ലെന്ന് ദേശീയതലത്തിലുള്ള സംസ്ഥാനത്തെ ചില ഉന്നതനേതാക്കള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുമുണ്ട്. എന്തായാലും രാഹുല്‍ പിന്മാറിയാല്‍ അതുണ്ടാക്കുന്ന നഷ്ടം കുറച്ചുകൊണ്ട്, അണികളുടെ ആവേശം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് എല്ലാ കോണുകളില്‍ നിന്നും നടക്കുന്ന്.
https://www.facebook.com/Malayalivartha























