Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...

ബോംബാക്രമണത്തില്‍ ചിതറിപ്പോയ രാജീവിന്റെ ശരീരഭാഗങ്ങളെന്ന് പറയാന്‍ കാര്യമായൊന്നും ബാക്കിയില്ലായിരുന്നു; എംബാം ചെയ്യാനുള്ള ശ്രമത്തിനിടെ ഡോക്ടര്‍മാരിലൊരാള്‍ ബോധം കെട്ടുവീണു; മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് അവര്‍ കോട്ടണും ബാന്‍ഡേജും ചേര്‍ത്തുവച്ച് ശരീരം തുന്നിച്ചേര്‍ത്തത്; മാധ്യമ പ്രവർത്തകന്റെ കുറിപ്പ് വൈറൽ

11 MAY 2019 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

കനത്ത മഴ വീണ്ടും നാശം വിതച്ചു..മേഘവിസ്ഫോടനത്തെ തുടർന്ന് ബസ് സ്റ്റാൻഡ് വെള്ളത്തിനടിയിലായി...സംസ്ഥാന തലസ്ഥാനമായ ഷിംലയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും..

ജനജീവിതം ദുസ്സഹം...സോന്‍ ഖാഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ധരംപുര്‍ ബസ് സ്റ്റാന്‍ഡ് മുങ്ങി, 20 ലധികം ഹിമാചല്‍ ആര്‍.ടി.സി ബസുകളിലും വെള്ളം കയറി

ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്പുലികളാൽ കൊല്ലപ്പെടുകയായിരുന്നു. രാജീവ് ഗാന്ധിയുടെ ശവസംസ്കാര ചടങ്ങിനെ കുറിച്ച് മാധ്യമപ്രവർത്തകനായ കെ എ സലിം എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ഫേസ്ബുക് കുറിപ്പ് ;

'ദയവായി പതുക്കെ, അദ്ദേഹത്തെ വേദനിപ്പിക്കരുത്.' തീന്‍മൂര്‍ത്തി ഭവനില്‍ രാജീവിന്റെ തുന്നിച്ചേര്‍ത്ത് കെട്ടിയ മൃതദേഹമടങ്ങുന്ന പെട്ടിയിലേക്ക് ഐസ് കൊണ്ടുവന്ന് വയ്ക്കുന്നയാളോട് മകള്‍ പ്രിയങ്കയെ ചേര്‍ത്തുപിടിച്ച് സോണിയാഗാന്ധി പറഞ്ഞു. 1991 മെയ് മാസത്തിലെ ചൂടില്‍ ഐസ് അതിവേഗത്തില്‍ ഉരുകിപ്പോയ്‌ക്കൊണ്ടിരുന്നതിനാല്‍ ഇടയ്ക്കിടെ വീണ്ടും നിറയ്‌ക്കേണ്ടി വന്നു. ബോംബാക്രമണത്തില്‍ ചിതറിപ്പോയ രാജീവിന്റെ ശരീരഭാഗങ്ങളെന്ന് പറയാന്‍ കാര്യമായൊന്നും ബാക്കിയില്ലായിരുന്നു. എംബാം ചെയ്യാനുള്ള ശ്രമത്തിനിടെ ഡോക്ടര്‍മാരിലൊരാള്‍ ബോധം കെട്ടുവീണു. മണിക്കൂറുകള്‍ പ്രയത്‌നിച്ചാണ് അവര്‍ കോട്ടണും ബാന്‍ഡേജും ചേര്‍ത്തുവച്ച് ശരീരം തുന്നിച്ചേര്‍ത്തത്. സ്പാനിഷ് എഴുത്തുകാരന്‍ ഴാവിയര്‍ മോറോ എഴുതിയ സോണിയാഗാന്ധിയുടെ ഡ്രാമാറ്റയ്‌സ്ഡ് ജീവചരിത്രമായ 'റെഡ് സാരിയില്‍' രാജീവിന്റെ മരണത്തിന് തൊട്ടുപിന്നാലെയുള്ള സോണിയയുടെയും മക്കളുടെയും ജീവിതം വിവരിക്കുന്നുണ്ട്.

അന്ന് 21കാരനായ രാഹുല്‍ ഹാവാഡില്‍ നിന്ന് വിവരമറിഞ്ഞ് എത്തിയതേയുണ്ടായിരുന്നുള്ളൂ. തീന്‍മൂര്‍ത്തി ഭവനില്‍ വച്ച മൃതദേഹത്തിനരികില്‍ രാഹുലിനെയും 19കാരിയായ പ്രിയങ്കയെയും ചേര്‍ത്തുപിടിച്ച് സോണിയ നിന്നു. കാംബ്രിഡ്ജ് വാഴ്‌സിറ്റി റസ്‌റ്റോറന്റില്‍ രാജീവിനെ ആദ്യമായി കാണുമ്പോള്‍ 18 വയസ്സായിരുന്നു സോണിയയുടെ പ്രായം. 1965ല്‍ കാംബ്രിഡ്ജിനടുത്തുള്ള എല്ലി പട്ടണത്തിലെ റൊമാനെക് കത്രീഡല്‍ പൂന്തോട്ടത്തിലെ പുരാതന മതില്‍ക്കെട്ടുകള്‍ക്കടുത്ത് വച്ച് സോണിയയുടെ കൈകള്‍ പിടിച്ച് രാജീവ് തന്റെ പ്രണയം പറയുന്നതിന് രാജീവിന്റെ സഹപാഠിയായിരുന്ന ക്രിസ്ത്യന്‍ വോണ്‍ സ്റ്റീഗിലിറ്റ്‌സായിരുന്നു സാക്ഷി. വാഴ്‌സിറ്റിയില്‍ വച്ച് അവര്‍ ആദ്യമായി കണ്ടുമുട്ടിയ നിമിഷം മുതല്‍ രാജീവീന്റെ മരണം വരെ വിട്ടുപിരിയാത്ത അസാധാരണമായ പ്രണയമായിരുന്നു അതെന്ന് സ്റ്റീഗിലിറ്റ്‌സ് പിന്നീട് പറഞ്ഞിട്ടുണ്ട്.

സംസ്‌കാരത്തിനായി രാജീവിന്റെ മൃതദേഹം കൊണ്ടുപോകുമ്പോള്‍ മക്കളെ ചേര്‍ത്ത് പിടിച്ച് സോണിയയും കൂടെയുണ്ടായിരുന്നു. നടന്ന് പോലും നീങ്ങാനാവാത്ത വിധം രാജ്പഥും പരിസരവും ആള്‍ക്കൂട്ടം തിങ്ങി നിറഞ്ഞു. രാജീവിനൊപ്പം കൈപിടിച്ച് ചേര്‍ന്ന് നടന്ന ഇന്ത്യാഗേറ്റും പരിസരവും രാജ്പഥും സോണിയയ്ക്ക് ഒരു ജീവിതകാലത്തിന്റെ ഓര്‍മയുണ്ട്. അതുവരെയുള്ള ജീവിതത്തിന്റെ പകുതിയലധികവും ജീവിച്ചത് രാജീവിനൊപ്പമാണ്. ഇടയ്ക്ക് കാര്‍ വഴിയില്‍ കേടായതോടെ സോണിയയും മക്കളും ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ അംഗരക്ഷകര്‍ അവര്‍ക്കായി വഴിയൊരുക്കി മറ്റൊരു കാറില്‍ക്കയറ്റാന്‍ പാടുപെട്ടു. കണക്കുകൂട്ടിയതിലും ഒരു മണിക്കൂര്‍ വൈകിയാണ് മൃതദേഹം സംസ്‌കരിക്കുന്നിടത്തെത്തിക്കാനായത്. സംസ്‌കാരച്ചടങ്ങുകള്‍ക്കായി നഗ്നപാദനായി കൈയ്യില്‍ ഗംഗാജലമടങ്ങിയ കുംഭവുമായി വരുന്ന കൗമാരം വിട്ടൊഴിയാത്ത രാഹുലിനെക്കുറിച്ച് മോറോ പറയുന്നുണ്ട്.

ഒരുക്കിവച്ച ചിതയില്‍ ഗംഗാജലം തളിച്ച് രാഹുല്‍ മൂന്ന് തവണ വലംവച്ചു. പിന്നാലെ മുട്ടുകുത്തിയിരുന്ന രാഹുല്‍ ഉള്ളില്‍ ആരും കാണാനാവാത്ത വിധം ഏങ്ങിക്കരയുന്നുണ്ടായിരുന്നു. ചന്ദനത്തടികള്‍ കൊണ്ട് മൂടിയ മൃതദേഹത്തിന് ഏറെ അകലെയല്ലാതെ സോണിയയും പ്രിയങ്കയും നിന്നു. കയ്യില്‍ തീയൂമായി ഒരിക്കല്‍ കൂടി മുന്നുതവണ വലംവച്ച രാഹുല്‍ വേദോച്ഛാരണങ്ങള്‍ക്കിടയില്‍ ചിതയ്ക്ക് തീകൊളുത്തി. ആള്‍ക്കൂട്ടത്തിന്റെ ആരവം ഉച്ഛത്തിലായി. സാരിത്തലപ്പുകൊണ്ട് തലമൂടി സോണിയ പ്രിയങ്കയെ ചേര്‍ത്തു പിടിച്ച് എല്ലാം കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്നും അത് ആചാരത്തിന് എതിരാണെന്നുമായിരുന്നു സോണിയയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഉപദേശം.

എന്നാല്‍ സോണിയ സമ്മതിച്ചില്ല. ഇന്ദിര ഇത്തരത്തില്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നില്ലേ എന്ന സോണിയയുടെ ചോദ്യത്തിന് അവര്‍ക്ക് മറുപടിയില്ലായിരുന്നു. ആത്മാവിനെ വിമോചിപ്പിക്കാന്‍ പ്രതീകാത്മകമായി മുളകൊണ്ട് തലയുടെ ഭാഗത്ത് കുത്തുന്ന ഒരു ചടങ്ങു കൂടി ബാക്കിയുണ്ടായിരുന്നു. ചിതയില്‍ തീ കത്തിപ്പടരുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ആരവം നിലവിളിയായി മാറി. രാഹുല്‍ പിന്നോട്ടുമാറി. സോണിയ പ്രിയങ്കയെ കെട്ടിപ്പിടിച്ചു. സോണിയക്ക് മടങ്ങാന്‍ സമയമായിരുന്നു. തുടര്‍ന്നങ്ങോട്ടുള്ള ദിവസങ്ങള്‍ തന്നില്‍ ഉള്‍വലിഞ്ഞ് ജീവിക്കുകയായിരുന്നു സോണിയ. ഇറ്റലിയിലെ വീട്ടിലെക്ക് മടങ്ങിവരാന്‍ സോണിയയോട് അവരുടെ കുടുംബം ആവശ്യപ്പെട്ടെങ്കിലും ഇതാണ് എന്റെ ലോകമെന്നായിരുന്നു സോണിയയുടെ മറുപടി.

കാംബ്രിഡ്ജിലെ പഠനകാലത്ത് സാധാരണക്കാരനായായിരുന്നു രാജീവിന്റെ ജീവിതം. മാതാവ് ഇന്ദിരയും മുത്തച്ഛന്‍ നെഹ്്‌റുവും രാഷ്ട്രീയക്കാരായിരുന്നെങ്കിലും രാജീവിന് അതിലൊന്നും താല്‍പര്യമില്ലായിരുന്നു. പഠനത്തിന്റെ ഒഴിവു സമയങ്ങളില്‍ മറ്റു വിദ്യാര്‍ത്ഥികളെപ്പോലെ ഐസ്‌ക്രീം വിറ്റും തോട്ടത്തില്‍ പഴങ്ങള്‍ പറിക്കാന്‍ സഹായിച്ചും ട്രക്കിലേക്ക് കയറ്റാന്‍ സഹായിച്ചും രാാജീവും ജോലി ചെയ്ത് പണം കണ്ടെത്തി. രാത്രി സമയങ്ങളില്‍ തുടര്‍ച്ചയായി ബേക്കറികളില്‍ ജോലി ചെയ്തു. കാംബ്രിഡ്ജ് തനിക്ക് ലോകത്തെ കണ്ടെത്താന്‍ അവസരം നല്‍കിയെന്ന് രാജീവ് പറയാറുണ്ടായിരുന്നു. ക്രിസ്ത്യന്‍ വോണ്‍ സ്റ്റീഗിലിറ്റ്‌സിന്റെ പഴയ ഫോക്‌സാവാഗണ്‍ കാറില്‍ സോണിയയ്‌ക്കൊപ്പം രാജീവ് വൈകുന്നേരങ്ങളില്‍ നഗരത്തിലൂടെയും ഒഴിവു ദിനങ്ങളില്‍ നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കും സഞ്ചരിച്ചു. വൈകാതെ കാര്‍ രാജീവ് വിലകൊടുത്തു വാങ്ങി. കാംബ്രിഡ്ജിലെ ലജ്ജാലുവായ, പകല്‍ക്കിനാവു കാണുന്ന വിദ്യാര്‍ത്ഥിയായിരുന്നു രാജീവ്. സ്റ്റീഗിലിറ്റ്‌സിനോടല്ലാതെ മറ്റാരോടും അയാള്‍ കൂടുതലൊന്നും മനസ്സ് തുറന്ന് സംസാരിച്ചിരുന്നില്ല. പിന്നെ സോണിയ മാത്രമായിരുന്നു കൂട്ട്.

പ്രസന്നനായിരുന്നു രാജീവ് എപ്പോഴും. ഫോട്ടോഗ്രഫിയോട് അതിയായ താല്‍പര്യം കാട്ടിയിരുന്ന രാജീവ് ഇംഗ്ലീഷ് നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ചിത്രമെടുത്തു നടന്നു. സ്റ്റാന്‍ ഗെറ്റ്‌സിന്റെയും സൂത്ത് സിംസിന്റെയം ജിമ്മി സ്മിത്തിന്റെയും ജാസ് സംഗീതവും ബീഥോവന്റെ സംഗീതവും ഒരുപോലെ പ്രിയമായിരുന്നു രാജീവിന്. എല്ലാത്തിനുമപ്പുറം സോണിയ കഴിഞ്ഞാല്‍ പിന്നെ പറക്കലിനോടായിരുന്നു പൈലറ്റ് കൂടിയായിരുന്ന രാജീവിന് പ്രണയം. പൈലറ്റായി തുടരാന്‍ ആഗ്രഹിച്ച രാജീവ് നെഹ്‌റുവിന്റെ താല്‍പര്യത്തിന് വഴങ്ങിയായിരുന്നു കാംബ്രിഡ്ജില്‍ പഠിക്കാനെത്തിയത്. എല്ലി പട്ടണത്തിലെ റൊമാനെക് കത്രീഡല്‍ പൂന്തോട്ടത്തിലെ പ്രണയകാലത്തൊരിക്കല്‍ രാജീവ് അതെക്കുറിപ്പ് സോണിയയോട് പറഞ്ഞിട്ടുണ്ട്: 'പറക്കുമ്പോള്‍ കാറ്റിന്റെ ശബ്ദം തരുന്ന സ്വാതന്ത്ര്യത്തെക്കാള്‍ മനോഹരമായി മറ്റൊന്നില്ല സ്വാതന്ത്ര്യമല്ലാത്ത മറ്റെല്ലാത്തിനെയും കാറ്റ് നമ്മില്‍ നിന്ന് അകറ്റിക്കൊണ്ടുപോകും. അതെന്നെ ജീവിതത്തോട് കൊളുത്തിചേര്‍ത്തു വയ്ക്കും.' 1991 മെയിലെ ചൂടുള്ള പകലില്‍ രാജീവിന്റെ ചിതയില്‍ നിന്ന് തീനാളങ്ങള്‍ ആകാശത്തേക്കുയരുമ്പോഴും സോണിയ ഈ വാക്കുകളായിരിക്കണം ഓര്‍ത്തിരിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (5 minutes ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (15 minutes ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (6 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (7 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (7 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (7 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (7 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (8 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (8 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (8 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (10 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (10 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (11 hours ago)

Malayali Vartha Recommends