Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

വിങ് കമാൻഡർ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന രീതിയിൽ പരസ്യ ചിത്രവുമായി പാക് ചാനൽ; ലോകകപ്പുമായി ബന്ധപ്പെടുത്തി പുറത്തിറക്കിയ ദൃശ്യങ്ങൾക്ക് സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനം

11 JUNE 2019 03:56 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ തലയെടുപ്പായി മാറിയ അഭിനന്ദന്‍ വര്‍ദ്ധമാനെന്ന വിങ് കമാൻഡറിനെ പരിഹസിച്ച് പാക്കിസ്ഥാൻ ചാനലിൽ പ്രസിദ്ധീകരിച്ച പരസ്യം സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. പാകിസ്താന്‍ ടെലിവിഷന്‍ പുറത്ത് വിട്ട ഒരു പരസ്യ ചിത്രത്തിൽ അഭിനന്ദന്‍ വര്‍ദ്ധമാന്റെ സാമ്യമുള്ള യുവാവിനെ വെച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലായതോടെ ഈ പരസ്യം അഭിനന്ദന്‍ വര്‍ദ്ധമാനെയും ഇന്ത്യന്‍ വ്യോമസേനയേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന വിമര്‍ശനങ്ങളാണ് നാലുപാടും ഉയരുന്നത്.

ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പാക് ചാനലായ ജാസ് ടിവി തയാറാക്കിയ പരസ്യമാണ് വിവാദമായത്. ജൂണ്‍ 16 ന് നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായിട്ടാണ് ചാനല്‍ പരസ്യം ഇറക്കിയത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാകിസ്താന്‍ വിമാനങ്ങളെ പിന്തുടരുന്നതിനിടയിലാണ് അഭിനന്ദന്‍ വര്‍ദ്ധമാന്‍ പാകിസ്താന്റെ പിടിയിലായത്. മൂന്ന് ദിവസത്തോളമാണ് അദ്ദേഹത്തെ പാകിസ്താന്‍ തടവില്‍ വെച്ചത്.

അഭിനന്ദനെപ്പോലെ മീശവെച്ച ഇദ്ദേഹം ഇന്ത്യൻ ടീമിന്റെ ജേഴ്സിയോട് സാമ്യമുള്ള നീല ടീഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. ക്യാമറയ്ക്ക് മുന്നില്‍ കയ്യില്‍ ഒരു കപ്പു ചായയുമായിരുന്ന് ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന രീതിയിലായിരുന്നു പരസ്യം ഒരുക്കിയത്. അഭിനന്ദന്‍ വർത്തമാനെ പാക് സൈന്യം ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം ചിത്രീകരിച്ചത്. 'ടോസ് കിട്ടിയിരുന്നെങ്കില്‍ എന്തായിരുന്നു പ്ലാന്‍? എന്ന ചോദ്യത്തിന് സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ല' എന്ന് പറയുന്നു. പ്രധാന ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്ന അടുത്ത ചോദ്യത്തിനും സോറി സര്‍ അത് പറയാന്‍ എനിക്ക് കഴിയില്ല എന്ന് മറുപടി നല്‍കുന്നു. ശരി, ചായ എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന് ചായ വളരെ നന്നായിരിക്കുന്നു എന്നാണ് മറുപടി പറയുന്നത്. ഇതോടെ ശരി ഇനി താങ്കള്‍ക്ക് പോകാമെന്ന് പറയുന്നതോടെ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്.

ലോകകപ്പ് മത്സരത്തില്‍ കപ്പ് പാക്കിസ്ഥാന് തന്നെ ലഭിക്കുമെന്നായിരുന്നു പരസ്യം പറഞ്ഞുവെച്ചത്. എന്നാല്‍ പരസ്യം ഇന്ത്യന്‍ വ്യോമസേനയേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. അഭിനന്ദന്‍ കറുത്തയാളാണെന്ന് കാണിക്കാന്‍ കറുത്ത മേക്കപ്പാണ് അഭിനന്ദനായി അഭിനയിച്ചയാളുടെ മുഖത്ത് ഉപയോഗിച്ചതെന്നും ഇത് വംശീയ അധിക്ഷേപമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. തലയുയർത്തി ധീരതയോടെയാണ് അഭിനന്ദൻ പാക് സൈന്യത്തിന്റെ ചോദ്യങ്ങളെ നേരിട്ടതെങ്കിൽ, പരസ്യത്തിൽ ഭയചകിതനായ ആളെയാണ് കാണിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (24 minutes ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (38 minutes ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (49 minutes ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (1 hour ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (2 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (2 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (2 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (2 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (3 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (3 hours ago)

Malayali Vartha Recommends