Widgets Magazine
23
Jul / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം ... ഇതിന് മുമ്പ് ഉണ്ടായ ആരോപണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോഴത്തെ ആരോപണം. അനുവാദമില്ലാതെ കയറിപ്പിടിച്ചു, ചുംബിക്കാന്‍ ശ്രമിച്ചു എന്നൊക്കെ ആയിരുന്നു അത്. എന്നാല്‍ കരോള്‍ ഉയര്‍ത്തിയ ആരോപണം ബലാത്സംഗ ശ്രമം തന്നെയാണ്.. ഓടി രക്ഷപ്പെടാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണ് ട്രംപ് പീഡിപ്പിക്കാതിരുന്നത് എന്ന് ജീന്‍ കരോള്‍ എന്ന എഴുത്തുകാരി തന്റെ പുസ്തകത്തിൽ പറയുന്നു.

22 JUNE 2019 05:56 PM IST
മലയാളി വാര്‍ത്ത

More Stories...

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി

17 അമേരിക്കന്‍ ചാരന്‍മാരെ ഇറാന്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരം അടിസ്ഥാനമാക്കി ഇറാൻ അറസ്റ്റ് ചെയ്തു..ഇവരെ തൂക്കിലേറ്റുമെന്ന് റിപ്പോർട്ടുകൾ

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു..പിശാച് ബാധിച്ചതാണെന്ന് ഗ്രാമവാസികള്‍...

ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 പറന്നുയർന്നു; ആദ്യ സിഗ്നലുകൾ ലഭിച്ചു തുടങ്ങിയെന്ന് ഐഎസ്ആർഒ; അഭിമാനമുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ഗുരുതരമായ ലൈംഗിക ആരോപണം. പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടയിലും അതിന് ശേഷവും ആയി പത്തിലധികം സ്ത്രീകള്‍ ട്രംപിനെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. അന്ന് അതെല്ലാം നിഷേധിക്കുകയായിരുന്നു ട്രംപ്..ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല .. ജീൻ കരോൾ എന്ന എഴുത്തുകാരിയെ കണ്ടിട്ടേ ഇല്ലെന്നാണ് ട്രംപ് പറയുന്നത് .

എന്നാല്‍ മുമ്പ് ഉയര്‍ന്ന ആരോപണങ്ങളെ പോലെ അല്ല ഈ ആരോപണം എന്നത് ശ്രദ്ധേയമാണ്. ട്രംപില്‍ ആരോപിക്കുന്ന കുറ്റം അത്രമേല്‍ ഗുരുതരമാണ്..

എഴുത്തുകാരിയും എല്ലെ മാഗസിനിലെ കോളമിസ്റ്റും ആയ ഇ ജീന്‍ കരോള്‍ ആണ് ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം ഉയര്‍ത്തിയിരിക്കുന്നത്.

രണ്ടു പതിറ്റാണ്ടുകൾക്കു മുൻപ് ട്രംപിൽ നിന്നുണ്ടായ മോശം അനുഭവം ''ഹീഡിയസ് മെന്‍' എന്ന പേരില്‍ അവര്‍ പുറത്തിറക്കാനിരിക്കുന്ന പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 


മിഡ് ടൌണ്‍ മാന്‍ഹാട്ടനിലുള്ള ആഡംബര ഡിപ്പാര്‍ട്ട്‌മെന്റ് ആയ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാനില്‍ വച്ചാണ് ട്രംപില്‍ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത് .

1995 ലോ 1996 ലോ ആണ് സംഭവം നടന്നത്. സൗഹാര്‍ദ്ദപൂര്‍വ്വം ആയിരുന്നു എല്ലാത്തിന്റേയും തുടക്കം. തന്റെ പെൺസുഹൃത്തിനു സമ്മാനം തിരഞ്ഞെടുക്കാൻ ട്രംപ് ആവശ്യപ്പെട്ടതിനനുസരിച്ച് താൻ ഒരു സ്യൂട്ട് തിരഞ്ഞെടുത്തു. അത് ധരിക്കാൻ ട്രംപ് നിർബന്ധിച്ചു. ഷോപ്പിങ് മാളിലെ ഡ്രസിങ് റൂമിനുള്ളിൽ കയറിയ തന്നെ പിന്നാലെയെത്തി ലൈംഗികമായി അധിക്ഷേപിക്കാൻ ശ്രമിക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നെന്നും കരോള്‍ ആരോപിക്കുന്നുണ്ട് .ലൈംഗിക അതിക്രമം തടഞ്ഞ തന്റെ കൈകള്‍ ബലമായി പിടിച്ച ശേഷം റൂമിലെ ഭിത്തിയോട് ചേര്‍ത്തു നിര്‍ത്തി വസ്ത്രങ്ങള്‍ വലിച്ചു താഴ്ത്തുകയും സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയും ചെയ്തു. സര്‍വ്വശക്തിയും എടുത്ത് തള്ളി ട്രംപിനെ തള്ളി മാറ്റി അവിടെ നിന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്നും കരോള്‍ പറയുന്നുണ്ട്..

അന്ന് 52 വയസുണ്ടായിരുന്ന തന്നെ ഓടി രക്ഷപ്പെടാൻ കഴിഞ്ഞതുകൊണ്ടു മാത്രമാണ് ട്രംപ് പീഡിപ്പിക്കാതിരുന്നത് എന്നും ജീന്‍ കരോള്‍ പുസ്തകത്തിൽ പറയുന്നുണ്ട്.

സംഭവം നടക്കുമ്പോൾ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്നു ട്രംപ്. എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായിരുന്ന താൻ ഭയം മൂലം സംഭവം പൊലീസിൽ അറിയിക്കുകയോ പുറത്തു പറയുകയോ ചെയ്തിരുന്നില്ലെന്ന് ജീൻ കരോൾ പുസ്തകത്തിൽ പറയുന്നു

എന്നാൽ ആരോപണങ്ങൾ ട്രംപ് തള്ളികളഞ്ഞു. ആരോപണങ്ങൾ എല്ലാം തന്നെ വ്യാജമാണ്. ജീവിതത്തില്‍ ഒരിക്കലും കരോളിനെ കണ്ടുമുട്ടിയിട്ടില്ല. സംഭവവമായി ബന്ധപ്പെട്ട് എതെങ്കിലും ഒരു ചിത്രമോ, വിഡിയോ ദൃശ്യമോ അന്ന് ആ മാളിൽ സന്നിഹിതരായിരുന്ന ഒരാളുടെ മൊഴിയോ ഹാജാരാക്കാൻ സാധിക്കുമോയെന്നു ട്രംപ് വെല്ലുവിളിച്ചു.

ഒരിക്കലും അത്തരമൊരു തെളിവ് നൽകാൻ സാധിക്കില്ല, കാരണം അങ്ങനെയൊരു സംഭവം നടന്നിട്ടില്ല– ട്രംപ് പറഞ്ഞു

ഡൊണാള്‍ഡ് ട്രംപിനെതിരെ ലൈംഗികാരോപണം വരുന്നത് ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല. എന്നാല്‍ ഇതിന് മുമ്പ് ഉണ്ടായ ആരോപണങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോഴത്തെ ആരോപണം. അനുവാദമില്ലാതെ കയറിപ്പിടിച്ചു, ചുംബിക്കാന്‍ ശ്രമിച്ചു എന്നൊക്കെ ആയിരുന്നു അത്. എന്നാല്‍ കരോള്‍ ഉയര്‍ത്തിയ ആരോപണം ബലാത്സംഗ ശ്രമം തന്നെയാണ്.

ഇങ്ങനെ ഒരാളെ താന്‍ ജീവിതത്തില്‍ കണ്ടുമുട്ടിയിട്ട് പോലും ഇല്ലെന്നു ട്രംപ് പറയുമ്പോൾ കരോള്‍ ഇത് സംബന്ധിച്ച് വിശദമായി തന്നെ പറയുന്നുണ്ട്. ഈ ആരോപണത്തില്‍ നിന്ന് ട്രംപിന് അത്ര എളുപ്പത്തില്‍ രക്ഷപ്പെടാന്‍ ആവില്ല. ആരോപണം ഉന്നയിച്ച ജീന്‍സ് കരോളിന് ഇപ്പോള്‍ 75 വയസ്സാണ് പ്രായം . തന്റെ 52 -)0 വയസിൽ ആണ് ട്രംപിൽ നിന്ന് ഇത്തരം ദുരനുഭവം ഉണ്ടായതെന്നാണ് കരോൾ പറയുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മാസം മുമ്പ് മരത്തില്‍ നിന്ന് വീണ് നട്ടെല്ലിനു പരിക്കേറ്റു ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ വെടിവെച്ച് ജീവനൊടുക്കി  (8 minutes ago)

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ 119.60 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി  (23 minutes ago)

മണ്ണിടിഞ്ഞ് വീണ് ചെളിയില്‍പൂണ്ട നാലു മിണ്ടാപ്രാണികളെ അഗ്നിശമന കൈവിട്ടെങ്കിലും വീട്ടമ്മ രക്ഷകയായി... നാലു നായകള്‍ക്ക് ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് കാരണമായത് വീട്ടമ്മയുടെ നിശ്ചയദാര്‍ഢ്യം  (39 minutes ago)

40 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ആന്ധ്ര സ്വദേശി അറസ്റ്റില്‍  (1 hour ago)

തോക്ക് നിരോധന നിയമം ശക്തമാക്കി ന്യൂസിലന്‍ഡ് സര്‍ക്കാര്‍... ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം  (1 hour ago)

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു , 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ  (1 hour ago)

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്.യു വിദ്യാഭ്യാസ ബന്ദ്  (1 hour ago)

കാലമിത്ര കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഈ പുസ്തകത്തിന് പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല  (10 hours ago)

വാങ്ങും മുമ്പ് പരീക്ഷിച്ചുനോക്കാം...സെക്‌സ് പാവ കടയില്‍ വന്‍ തിരക്ക്  (10 hours ago)

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (10 hours ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (10 hours ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (11 hours ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (11 hours ago)

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍  (11 hours ago)

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍  (11 hours ago)

Malayali Vartha Recommends