നാടിനെ നടുക്കി കൊണ്ട് വീണ്ടുമൊരു ദുരഭിമാന കൊല; ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി 7കാരനായ സഹോദരന്‍

മറ്റു സമുദായത്തിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത സഹോദരൻ .. ബുല്‍ബുല്‍(21) എന്ന യുവതിയാണ് മരിച്ചത്. ഇന്‍ഡോറിലെ റാവദ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് . ശനിയാഴ്ച്ചയാണ് സംഭവം നടക്കുന്നത് .
എട്ട് മാസം മുമ്പാണ് വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് യുവതി മറ്റൊരു ജാതിയില്‍പ്പെട്ട കുല്‍ദീപ് രജാവത്തിനെ വിവാഹം ചെയ്തത് . തുടർന്ന് വിവാഹശേഷം ഇവർ ഗ്രാമത്തിൽ നിന്നും മാറി താമസിച്ചിരുന്നു .
എന്നാല്‍, കഴിഞ്ഞ ശനിയാഴ്ച യുവതിയും ഭർത്താവും അമ്മയുടെ വീട് സന്ദര്‍ശിച്ചിരുന്നു . ഇതില്‍ പ്രകോപിതനായ 17കാരന്‍ സഹോദരന്‍ ഭര്‍ത്താവിന്‍റെ വീട്ടിലെത്തി തലക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതിയെ ഇന്‍ഡോര്‍ മഹാരാജ യശ്വന്ത് റാവു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി ബെട്മ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
https://www.facebook.com/Malayalivartha



























