റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു
റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാള്‍ ആചാര്യ രാജിവച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്ബത്തിക നിലപാടുകള്‍ക്ക് എതിരേ പരസ്യമായ നിലപാട് സ്വീകരിച്ചിരുന്നു. കാലാവധി തീരാന്‍ ആറുമാസം ബാക്കിയുള്ളപ്പോഴാണ് രാജി.
ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അധ്യാപക ജോലിയിലേക്ക് മടങ്ങിപ്പോകാനാണ് രാജിയെന്നാണ് വിശദീകരണം. 2016 ഡിസംബറിലാണ് വിരാള്‍ ആചാര്യയെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്റ്റേണ് സ്കൂള്‍ ഓഫ് ബിസിനസ്സ് വിഭാഗത്തിലെ അധ്യാപകനായിരുന്നു വിരാള്‍ ആചാര്യ.
https://www.facebook.com/Malayalivartha