Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ആന്ധ്രാ മുഖ്യമന്ത്രി ജഗ്ഗന്‍മോഹന്‍ റെഡ്ഡി പണിതുടങ്ങി... മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോടികള്‍ ചെലവിട്ട് നിര്‍മിച്ച ഓഫീസ് പൊളിക്കാന്‍ ജഗ്ഗന്‍ ഉത്തരവിട്ടു

24 JUNE 2019 05:19 PM IST
മലയാളി വാര്‍ത്ത

ആന്ധ്രാ മുഖ്യമന്ത്രി ജഗ്ഗന്‍മോഹന്‍ റെഡ്ഡി പണിതുടങ്ങി... മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോടികള്‍ ചെലവിട്ട് നിര്‍മിച്ച ഓഫീസ് പൊളിക്കാന്‍ ജഗ്ഗന്‍ ഉത്തരവിട്ടു. ഏകദേശം എട്ട് കോടിയോളം രൂപ മുടക്കിയാണ് ഈ കെട്ടിടം നിര്‍മിച്ചത്. അമരാവതിയിലെ ഔദ്യോഗിക വസതിയോട് ചേര്‍ന്ന് മറ്റൊരു കെട്ടിടം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പണിതിരുന്നു. അവിടെ ജില്ലാ കളക്ടര്‍മാരുടെ യോഗം വിളിച്ച ജഗ്ഗന്‍ ഇത് ഈ കെട്ടിടത്തിലെ അവസാനത്തെ യോഗമായിരിക്കുമെന്ന് അറിയിക്കുകയായിരുന്നു. ടി.ഡി.പി ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. നരേന്ദ്രമോദിയോടൊപ്പം ചേര്‍ന്ന് ജഗ്ഗന്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നാണ് പ്രധാന ആക്ഷേപം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജഗ്ഗന്‍ ജയിലില്‍ കിടന്നപ്പോള്‍ ചന്ദ്രബാബു നായിഡു ഇതുപോലുള്ള നാടകങ്ങള്‍ കളിച്ചിരുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം പ്രതിപക്ഷ നേതാവിനായി പ്രസ്തുത കെട്ടിടം അനുവദിക്കണമെന്ന്് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ആരുമായും സഖ്യമില്ലാതെയാണ് ജഗ്ഗന്റെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. അതിന് ശേഷം ജഗ്ഗന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. പാര്‍ലമെന്റിലെ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ബി.ജെ.പി വാഗ്ദാനം ചെയ്‌തെങ്കിലും ജഗ്ഗന്‍ സ്വീകരിച്ചില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ജഗ്ഗന്റെ പിതാവ് വൈ.എസ്.ആര്‍ മരിച്ച ശേഷം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന് ഭൂരിപക്ഷം എം.എല്‍.എമാരും ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയും ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയും എതിര്‍ത്തു. തുടര്‍ന്നാണ് ജഗ്ഗന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. തുടര്‍ന്ന് അന്നത്തെ യു.പി.എ സര്‍ക്കാര്‍ ജഗ്ഗനെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസ് അടക്കം നിരവധി കേസുകള്‍ എടുത്തിരുന്നു. ആ കേസിന്റെ രേഖകള്‍ വെച്ച് ബി.ജെ.പി സര്‍ക്കാര്‍ ജഗ്ഗനെ വരുതിയില്‍ നിര്‍ത്തുകയാണെന്ന് ആക്ഷേപമുണ്ട്. 

മോദിക്കൊപ്പം നിന്ന ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യം വിട്ട്, മമതാ ബാനര്‍ജി അടക്കമുള്ളവരുമായി ചേര്‍ന്ന് സഖ്യം ഉണ്ടാക്കാന്‍ നോക്കി പരാജയപ്പെട്ടിരുന്നു. മോദിക്കെതിരെ രൂക്ഷവിമര്‍ശനവും നടത്തിയിരുന്നു. നായിഡുവിനോടുള്ള പക വീട്ടാന്‍ ജഗ്ഗനെ കൂട്ടുപിടിച്ച് ബി.ജെ.പി കളിക്കുന്ന നാടകമാണ് ആന്ധ്രയില്‍ നടക്കുന്നതെന്ന് ടി.ഡി.പി ആരോപിക്കുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാതെ നരേന്ദ്രമോദി സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയായിരുന്നു. തുടര്‍ന്നാണ് എന്‍.ഡി.എ സഖ്യം വിട്ടതെന്ന് ടി.ഡി.പി വ്യക്തമാക്കി. ലോക്‌സഭയില്‍ 22 എം.പിമാരുമായി ഏറ്റവും വലിയ നാലാമത്തെ കക്ഷിയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ്. അതിനാല്‍ അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാനും ബി.ജെ.പിയും ബി.ജെ.പിയെ സഹായിക്കാന്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ്സും ഏതറ്റംവരെ പോകുമെന്നും ടി.ഡി.പി ആരോപിക്കുന്നു.

ബി.ജെ.പി മുന്നോട്ട് വെച്ച ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണ്ടെന്നും ആന്ധ്രയ്ക്ക് പ്രത്യേകപദവി വേണമെന്നും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജഗന്‍മോഹന്‍ റെഡ്ഡിയ്ക്ക് സ്വന്തമായി 375 കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. ഇത്രയും ആസ്തി ഉണ്ടായിട്ടും സ്വന്തമായി ഒരു വാഹനം പോലും ഇല്ലാത്തയാളാണ് അദ്ദേഹം. അതില്‍ ദുരൂഹതയുണ്ടെന്ന് ടി.ഡി.പി തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ആരോപിച്ചിരുന്നു. അതിന്റെയൊക്കെ പ്രതികാരം തീര്‍ക്കുകയാണ് മുഖ്യമന്ത്രി പ്രതിപക്ഷ ബഹുമാനം പോലും കാണിക്കുന്നില്ലെന്നും ടി.ഡി.പി നേതാക്കള്‍ ആരോപിക്കുന്നു. എന്തായാലും കെട്ടിടം പൊളിക്കുമെന്ന ഉറച്ചനിലപാടിലാണ് ജഗ്ഗന്‍ മോഹന്‍ റഡ്ഡി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (8 minutes ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (15 minutes ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (2 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (2 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (2 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (4 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (4 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (4 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (4 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (4 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (4 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (5 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (5 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (6 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (6 hours ago)

Malayali Vartha Recommends