Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ബാലകോട്ട് ആക്രമണത്തെ കുറിച്ചുള്ള അനുഭവം പങ്കുവച്ച് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത വ്യോമസേനാ പൈലറ്റുമാർ

25 JUNE 2019 02:20 PM IST
മലയാളി വാര്‍ത്ത

ബാലകോട്ട് ആക്രമണത്തെ കുറിച്ചുള്ള അനുഭവം പങ്കുവച്ച് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത വ്യോമസേനാ പൈലറ്റുമാർ. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് വ്യോമസേനാ പൈലറ്റുമാരാണ് തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറഞ്ഞ രംഗത്തെത്തിയത്. സ്വന്തം കുടുംബക്കാരെപ്പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് പാകിസ്ഥാനെതിരെയുള്ള ദൗത്യത്തിൽ പങ്കെടുത്തതതെന്നും 90 സെക്കൻഡിനുള്ളിൽ ആക്രമണം അവസാനിപ്പിച്ച് തങ്ങൾ പാക് അതിർത്തിയിൽ നിന്ന് മടങ്ങിയെന്നും ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യോമസേനാ പൈലറ്റുമാർ വ്യക്തമാക്കി.

പുൽവാമ ആക്രമണത്തിന് ശേഷം ഒരു പ്രത്യാക്രമണം ഉണ്ടാകുമെന്ന് തങ്ങൾക്ക് ഉറപ്പായിരുന്നുവെന്ന് പൈലറ്റുമാർ പറയുന്നു. എന്നാൽ ഏത് രീതിയിലാണ് പ്രത്യാക്രമണമെന്ന് ആർക്കും അറിയുമായിരുന്നില്ല. ഏത് രീതിയിലാണ് പ്രത്യാക്രമണം നടക്കുകയെന്നതിനെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും പ്രചരിക്കാൻ തുടങ്ങിയിരുന്നു. ചിലയിടത്ത് പ്രത്യാക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായും കേട്ടു. എന്നാൽ ഫെബ്രുവരി 25ന് നാല് മണിയോടെ മിറാഷ് വിമാനങ്ങളിൽ സ്‌പൈസ് 2000 ബോംബ് ലോഡ് ചെയ്‌തു. എവിടെയാണ് ആക്രമണം നടത്തേണ്ടതെന്ന കാര്യവും മിസൈലിൽ രേഖപ്പെടുത്തി. ആക്രമണത്തിന് തയ്യാറെടുക്കുന്നത് സഹപ്രവർത്തകരെപ്പോലും അറിയിക്കാതിരിക്കാൻ മേലുദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.balakotഏതാണ്ട് രണ്ടര മണിക്കൂർ നേരത്തെ സമയമെടുത്താണ് മുഴുവൻ ഓപ്പറേഷനും പൂർത്തിയാക്കിയത്. എന്നാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നതിനാൽ എല്ലാം പെട്ടെന്ന് കഴിഞ്ഞത് പോലെ തോന്നി. ഇങ്ങനെയൊരു മിഷനെക്കുറിച്ച് അറിഞ്ഞപ്പോൾ തന്നെ ഭയങ്കര ടെൻഷൻ തോന്നിയിരുന്നു. ദൗത്യത്തിന് ഇറങ്ങുന്നതിന് മുമ്പ് നിരവധി സിഗരറ്റുകൾ താൻ വലിച്ച് കൂട്ടിയതായും ഒരു സ്‌ക്വാഡ്രൺ ലീഡർ വ്യക്തമാക്കി. ആക്രമണത്തിനിടെ പാകിസ്ഥാനിൽ നിന്നുള്ള പ്രത്യാക്രമണം ഉണ്ടാകുമോ എന്നായിരുന്നു എല്ലാവരുടെയും ഉത്കണ്‌ഠ. പാകിസ്ഥാന്റെ റഡാറുകളിൽ പെടരുതെന്ന് തങ്ങൾക്ക് പ്രത്യേക നിർദ്ദേശം ലഭിച്ചിരുന്നു. ആക്രമണത്തിന് മുമ്പ് ഒരു പാകിസ്ഥാനി പോർവിമാനം തങ്ങൾക്ക് നേരെ വരുന്നുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഉടൻ തന്നെ ബോംബുകൾ വർഷിച്ച് തങ്ങൾ മടങ്ങി.

ഇസ്രായേലിൽ നിന്നും വാങ്ങിയ സ്‌പൈസ് 2000 ബോംബുകളാണ് ജെയ്‌ഷെ ഭീകരകേന്ദ്രത്തിൽ നിക്ഷേപിച്ചത്. 'ഫയർ ആൻഡ് ഫർഗറ്റ്' വിഭാഗത്തിൽ പെടുന്ന ആയുധമാണിത്. ഒരിക്കൽ വിക്ഷേപിച്ചാൽ ലക്ഷ്യസ്ഥാനത്ത് കൃത്യമായി ഇടിച്ചിറങ്ങി സ്‌ഫോടനം നടത്താൻ കഴിയുന്ന രീതിയിലാണ് ബോംബിന്റെ ‌ഡിസൈൻ. അതിനാൽ തന്നെ ജെയ്‌ഷ് കേന്ദ്രത്തിൽ ബോംബ് കനത്ത നാശം വിതച്ചുവെന്ന് ഉറപ്പാണ്. നിയന്ത്രണ രേഖയിൽ നിന്ന് ഏതാണ്ട് എട്ട് കിലോമീറ്ററോളം അകത്ത് കടന്നാണ് ആക്രമണം നടത്തി തിരിച്ചുവന്നത്. പിറ്റേന്ന് ആക്രമണത്തിന്റെ വാർത്ത പത്രങ്ങളിൽ കണ്ടപ്പോൾ ഭാര്യ ഇതിനെപ്പറ്റി ചോദിച്ചു. ആക്രമണത്തിൽ പങ്കെടുത്തവരിൽ താനും ഉണ്ടായിരുന്നോ എന്നാണ് ഭാര്യയ്‌ക്ക് അറിയേണ്ടിയിരുന്നത്. താൻ ഒന്നും മിണ്ടാതെ സുഖമായുറങ്ങിയെന്നും പൈലറ്റ് വ്യക്തമാക്കി.

എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഇവരുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഫെബ്രുവരി 14ന് കാശ്‌മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പകരമായി ഫെബ്രുവരി 26നാണ് വ്യോമസേനയുടെ രണ്ട് മിറാഷ് 2000 വിമാനങ്ങൾ അതിർത്തി കടന്ന് ബോംബാക്രമണം നടത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (41 minutes ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (51 minutes ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (1 hour ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (1 hour ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (1 hour ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (1 hour ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (3 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (4 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (4 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (5 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (5 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (6 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (6 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (6 hours ago)

Malayali Vartha Recommends