പാലക്കാടുകാരിയെ പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയെന്ന് ആരോപിച്ച് കോയമ്പത്തൂരിൽ വച്ച് യുവാവ് കുത്തികൊലപ്പെടുത്താൻ ശ്രമം; പെൺകുട്ടി ഗുരുതരാവസ്ഥയിൽ

മലയാളി പെണ്‍കുട്ടിയെ പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയെന്ന് ആരോപിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചു. കോയമ്ബത്തൂരിലെ ആര്‍ എസ് പുരത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടാകുന്നത്. പാലക്കാട് മാണൂര്‍ സ്വദേശിയായ അമൃതയ്ക്ക് നേരെയാണ് ആ ക്രമണം നടന്നത്. വയറ്റില്‍ കുത്തേറ്റ അമൃതയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മാണൂര്‍ സ്വദേശിയായ സുരേഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകുന്നേരത്തോടയാണ് സംഭവം. സ്വകാര്യ കമ്ബ്യൂട്ടര്‍ സെന്ററില്‍ പരിശീലനം കഴിഞ്ഞ് മടങ്ങവെ പെണ്‍കുട്ടിയെ സുരേഷ് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha