ടിക് ടോക് ചിത്രീകരണത്തിനിടെ യുവാവ് മുങ്ങിമരിച്ചു

തടാകത്തില്‍ ടിക് ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.
ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് ബന്ധുവിനൊപ്പം കുളിക്കുന്നതിനിടെ ടിക് ടോക് വിഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച നരസിംഹലു (24) ആണു മുങ്ങി മരിച്ചത്.
യുവാക്കള്‍ കുളിക്കാനെത്തിയത് ചൊവ്വാഴ്ച വൈകിട്ടാണ്. നരസിംഹലുവിന്റെ ബന്ധുവാണ് വിഡിയോ ചിത്രീകരിച്ചിരുന്നത്.
നീന്തലറിയാത്ത നരസിംഹലു ആഴമുള്ള ഭാഗത്തേക്കു നീങ്ങിയതിനെ തുടര്‍ന്നാണ് മുങ്ങിത്താണത്.
ഇയാള്‍ മുങ്ങുന്നതു കണ്ട് ബന്ധു അലറി വിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി നരസിംഹലുവിനെ പുറത്തെത്തിച്ചെങ്കിലും മരിച്ചിരുന്നു.
മരിക്കും മുമ്പ് ഇവര്‍ പങ്കുവച്ച വിഡിയോ വൈറലായിരുന്നു.
https://www.facebook.com/Malayalivartha


























