സി.ബി.ഐയെ സ്വതന്ത്രമാക്കാനുള്ള ശ്രമം തുടങ്ങി: പരിശോധനക്കായ് ചിദംബരം അധ്യക്ഷനായ മന്ത്രി തല സമിതി

അവസാനം സി.ബി.ഐയെ സ്വതന്ത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് പരിശോധിക്കാന്‍ ധനമന്ത്രി പി.ചിദംബരം അധ്യക്ഷനായ മന്ത്രിതല സമിതിയെ പ്രധാനമന്ത്രി നിയോഗിച്ചു. മന്ത്രിമാരായ കപില്‍ സിബല്‍, വി നാരായണ സ്വാമി, മനീഷ് തിവാരി,സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
കല്‍ക്കരി പാടം അഴിമതി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് നിയമമന്ത്രി തിരുത്തിയെന്ന് സി.ബി.ഐ ഡയറക്ടര്‍ സത്യവാങ്‌മൂലം പരിശോധിക്കവേയാണ് സി.ബി.ഐയെ സ്വതന്ത്രമാക്കണമെന്ന ആവശ്യകത സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.
അന്ന് അതിരൂക്ഷ വിമര്‍ശനം തന്നെ കേന്ദ്ര സര്‍ക്കാരിന് കോടതിയില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നു സി.ബി.ഐ കൂട്ടിലിട്ട തത്തയാണെന്നും യജമാനന്റെ ശബ്ദത്തിലാണ് ഈ തത്ത സംസാരിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
സി.ബി.ഐയെ സ്വതന്ത്രമാക്കാന്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താന്‍ സാധിക്കുമോ എന്നാരാഞ്ഞ കോടതി ഇതിനായില്ലെങ്കില്‍ ഈ വിഷയത്തില്‍ കോടതി തന്നെ ഇടപെടുമെന്നും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായത്.
https://www.facebook.com/Malayalivartha























