ഇന്ത്യ-ചൈന ബ്രിഗേഡിയര്‍ തല ചര്‍ച്ച ഇന്ന്

ഇന്ത്യ-ചൈന ബ്രിഗേഡിയര്‍ തലചര്‍ച്ചകള്‍ക്ക് ബുധനാഴ്‌ച സിക്കിമിലെ നാഥുലയില്‍ തുടക്കമാകും. ലഡാക്കില്‍ നിന്ന് ഇരു രാജ്യങ്ങളിലേയും സൈനികരെ പിന്‍വലിച്ചതിനു പിന്നാലെയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തിയില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ തന്നെയാണ് പ്രധാന ചര്‍ച്ചാ വിഷയം. എല്ലാ വര്‍ഷവും മേയ് 15 സെപ്‌റ്റംബര്‍ 15 തീയതികളില്‍ ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടത്താറുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ അടുത്തിടെ ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തില്‍ ഈ ചര്‍ച്ചക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha























