മോദിയുടെ വിശ്വസ്തൻ രണ്ടും കൽപിച്ച് ; അജിത് ഡോവൽ മടങ്ങിയതിന് പിന്നാലെ കാശ്മീരിൽ 10,000 അർദ്ധ സൈനികരെ വിന്യസിക്കുന്നു

ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാശ്മീരിലേക്ക് 10,000 അർദ്ധ സൈനികരെ കേന്ദ്രം അയക്കുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ രണ്ട് ദിവസത്തെ കാശ്മീർ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് നിർണായക തീരുമാനം.
അജിത് ഡോവൽ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് ക്രമസമാധാന പ്രശ്‌നങ്ങൾ വിലയിരുത്തി. സംസ്ഥാനത്ത് ഇപ്പോഴും രാഷ്ട്രപതി ഭരണം നിലനിൽക്കുകയാണ്. വടക്കന്‍ കശ്മീരില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി ജമ്മു ഡിജിപി ദില്‍ബാഗ് സിങ് അറിയിച്ചു. കൂടുതൽ സേനയെ നിരോധിക്കുന്നതിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്ന ആരോപണങ്ങൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമാനമാർഗം സൈനികരെ എത്തിക്കുമെന്നാണ് റിപ്പോർട്ട്. അടുത്തിടെ അമർനാഥ് യാത്രയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി 40000 സൈനികരെ വിന്യസിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ലൊക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോയായി 10000 അർധ സൈനികരെ നിയോഗിച്ചിരുന്നു. ജമാത്ത് ഇസ്ലാമി നിരോധിച്ച്, അതിന്റെ നേതാക്കൾക്കെതിരെ നടപടിയുണ്ടായതിന് തൊട്ടുപിന്നാലെയാണ് നിർണായക തീരുമാനം.
ശത്രുക്കൾ എന്നും ഭയത്തോടെ കണ്ടിരുന്ന ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് അജിത് ഡോവൽ. ഐസിസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ 46 മലയാളി നഴ്സുമാരെ 2014ൽ ഇറാക്കിലെ തിക്രിത്തിൽ നിന്ന് രക്ഷിച്ചത് ഡോവലിന്റെ കാര്യക്ഷമമായ ഇടപെടൽ കൊണ്ടായിരുന്നു. പതിവു മാർഗങ്ങൾ വിട്ടുള്ള ഇടപെടലാണ് ഡോവൽ നടത്തിയത്. ആഭ്യന്തര കലാപത്തിൽപെട്ട് ലിബിയയിൽ കുടുങ്ങിപ്പോയ 18 നഴ്സുമാരെ സൈന്യത്തിന്റെ സഹാത്തോടെ ട്രിപ്പോളിയിൽ നിന്ന് കൊച്ചിയിലെത്തിച്ചതിലും ഡോവലിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. 2016ലെ മിന്നലാക്രമണത്തിനും 2018ലെ ബാലാക്കോട്ട് തിരിച്ചടിക്കും മേൽനോട്ടം വഹിച്ചത് ഡോവൽ ആയിരുന്നു. കാന്തഹാർ വിമാനറാഞ്ചലിനു പിന്നാലെ, മസ്ഉൗദ് അസ്ഹർ അടക്കമുള്ള തീവ്രവാദികളെ വാജ്പേയി സർക്കാറിെൻറ കാലത്ത് വിട്ടുകൊടുത്ത മധ്യസ്ഥ ചർച്ച നടത്തിയത് ഡോവലിെൻറ നേതൃത്വത്തിലുള്ള സംഘമാണ്.
അഞ്ചു വർഷമായി നരേന്ദ്ര മോദി സർക്കാറിനു കീഴിൽ സഹമന്ത്രിപദവിയിൽ ദേശീയ സുരക്ഷ ഉപദേഷ്ടാവായി പ്രവർത്തിചിരുന്ന അജിത് ഡോവലിന് രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ പുനർനിയമനം നൽകുകയായിരുന്നു. 74കാരനായ അജിത് ഡോവൽ 1968 ബാച്ച് റിട്ട. െഎ.പി.എസ് ഒാഫിസറും ഇൻറലിജൻസ് ബ്യൂറോ (െഎ.ബി) മുൻ മേധാവിയുമാണ്. സർവിസിൽനിന്ന് വിരമിച്ചശേഷം സംഘ്പരിവാർ ബുദ്ധികേന്ദ്രമായ വിവേകാനന്ദ ഫൗണ്ടേഷെൻറ അമരക്കാരനായി പ്രവർത്തിച്ചിരുന്നു. മോദിസർക്കാറിന് നൽകിപ്പോന്ന സംഭാവന പരിഗണിച്ചായിരുന്നു സ്ഥാനക്കയറ്റം. മോദിയുടെ വിശ്വസ്തനായ ഡോവൽ 2014ലാണ് ദേശീയ സുരക്ഷ ഉപദേഷ്ടാവായി നിയമിതനായത്. എന്നാൽ കശ്മീരിൽ 10000 സൈനീരെ കൂടി വിന്യസിക്കാനുള്ള നീക്കം എന്തിന് വേണ്ടിയാണെന്ന കാര്യം ഇപ്പോളും വ്യക്തമല്ല.
ജമാ അത്തെ ഇസ്ലാമി എന്ന സംഘടന പലപ്പോഴും ഇന്ത്യയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മൗദൂദിയന്‍ ആദര്‍ശങ്ങള്‍ ജനാധിപത്യ വിരുദ്ധമല്ലേ എന്ന ചോദ്യം തന്നെ ആയിരുന്നു അതില്‍ പ്രധാനം. എന്നാല്‍, തങ്ങള്‍ ജനാധിപത്യത്തിനൊപ്പമാണെന്നാണ് ജമാ അത്തെ ഇസ്ലാമി എന്നും മുഖ്യധാരയില്‍ വിശദീകരിച്ചിട്ടുള്ളത്. ഇന്ത്യയ്ക്ക് പുറത്തുള്ള ജമാ അത്തെ ഇസ്ലാമിയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും അവര്‍ ആവര്‍ത്തിച്ചിരുന്നു.
https://www.facebook.com/Malayalivartha
























