ആദ്യ അപ്പാച്ചെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്റര്‍ സ്വന്തമാക്കി ഇന്ത്യന്‍ വ്യോമസേന

ആദ്യ അപ്പാച്ചെ ഗാര്‍ഡിയന്‍ അറ്റാക്ക് ഹെലികോപ്റ്റര്‍ സ്വന്തമാക്കി ഇന്ത്യന്‍ വ്യോമസേന. യു.എസ്. വിമാനക്കമ്പനിയായ ബോയിങ്ങില്‍നിന്നാണ് ഇന്ത്യ ഹെലികോപ്റ്റര്‍ വാങ്ങുന്നത് 22 അപ്പാച്ചെ ഗാര്‍ഡിയന്‍ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്നെത്തും...ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അക്രമണകാരിയായ അപ്പാച്ചെ ഹെലിക്കോപ്റ്ററുകൾ ഇന്ത്യ സ്വന്തമാക്കുമ്പോൾ ശത്രുക്കളിൽ നിന്ന് ഒരു പടി മുന്നിലാകുകയാണ് ഇന്ത്യൻ സേന. ...
എഎച്ച്64 ഇഐ എന്ന ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യൻ സൈന്യം സ്വന്തമാക്കുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ സൈന്യത്തിന് ഇത്തരത്തിലുള്ള 22 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ലഭിക്കും.
ലോകത്തിലെ ഏറ്റവും മികച്ച മൾട്ടി റോൾ ഹെവി അറ്റാക്ക് ഹെലികോപ്റ്ററാണ് അപ്പാഷെ എഎച്ച്–64ഇ. നൂറിലധികം ചലിക്കുന്ന ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്കുചെയ്യാനും അതിൽ 16 എണ്ണത്തിനെ വരെ ഒരേ സമയം ആക്രമിക്കാനും ശേഷിയുണ്ട് ഈ പുതു തലമുറ ഹെലികോപ്റ്ററുകൾക്ക്. 1986ൽ യുഎസ് ആർമിയുടെ ഭാഗമായ അപ്പാച്ചെ ലോകത്തെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനായാണ് അറിയപ്പെടുന്നത്
ആരിസോണയിലെ മീസയിലുള്ള ബോയിങ് നിർമാണ കേന്ദ്രത്തിലാണ് ഇവ നിർമിച്ചിരിക്കുന്നത്. 2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശന സമയത്ത് 13,952 കോടിയുടെ കരാർ അപ്പച്ചെയുമായി ഒപ്പു വെച്ചിരുന്നു. വെടിക്കോപ്പുകള്‍, പരിശീലനം, സ്പെയര്‍ പാര്‍ട്സ് എന്നിവയടക്കമാണ് കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടായിരുന്നത്.
.
ബോയിംഗ് നിര്‍മ്മിച്ച ഈ ഹെലികോപ്റ്റര്‍ ആരിസോണിയിലെ മീസയിലെ ബോയിംഗിന്‍റെ നിര്‍മ്മാണ കേന്ദ്രത്തില്‍ വച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച കൈമാറിയത്. ഈ ഹെലികോപ്റ്ററുകള്‍ കൈകാര്യം ചെയ്യാനുള്ള പരിശീലനം പൈലറ്റുമാര്‍ക്കും സാങ്കേതിക ജീവനക്കാര്‍ക്കും അമേരിക്കയിലെ അലബാമയില്‍ വെച്ച് നല്‍കിയിരുന്നു. . യുഎസ് സൈനിക കേന്ദ്രമായ ഫോര്‍ട്ട് റക്കറില്‍ അമേരിക്കന്‍ വ്യോമസേനയുടെ മേല്‍നോട്ടത്തിലായിരുന്നു പരിശീലനം .
വ്യോമസേനയുടെ ആധുനികവത്കരണത്തില്‍ നിര്‍ണ്ണായര ചുവട് വയ്പ്പാണ് അപ്പാച്ചെ ഹെലികോപ്റ്റര്‍ എന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ഒരേ സമയം എതിരാളിയുടെ വിവരങ്ങള്‍ അറിയാനും, ആക്രമണത്തിനും പ്രാപ്തമാണ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍. എയര്‍ ടു എയര്‍ ആക്രമണത്തിനും ഈ ഹെലികോപ്റ്ററുകള്‍ പ്രാപ്തമാണ്. വിവിധ ഉദ്ദേശ ഹെലികോപ്റ്ററുകളില്‍ ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ എന്ന് വിളിക്കാവുന്നതാണ് എഎച്ച് 64 ഇ. ഇതാണ് യുഎസ് വ്യോമസേന ഉപയോഗിക്കുന്നത്
അമേരിക്കയുടെ നിരവധി യുദ്ധങ്ങളിൽ പങ്കെടുത്ത അപ്പാഷെ ഹെലികോപ്‌റ്റർ 1991-ലെ ഒന്നാം ഗൾഫ് യുദ്ധത്തിൽ കനത്ത നാശം വിതച്ചിരുന്നു. പതിനാറു ഹെൽഫയർ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ ഇതിനു വഹിക്കാൻ കഴിയും. രണ്ടും ഒരുമിച്ചുമാകാം. 1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റർ ലൈറ്റ് മെഷീൻ ഗണും ലെസർ ഗൈഡഡ് മിസൈലുകളും, 70 എംഎം റോക്കറ്റുകളും അപ്പാഷെയിലുണ്ട്. കൂടാതെ വിഷ്വൽ റേഞ്ചിന് അപ്പുറത്തെ ശത്രുക്കൾക്ക് നേരെയും അപ്പാഷെയ്ക്ക് മിസൈൽ തൊടുക്കാനാവും. ഏത് പ്രതികൂല കാലവസ്ഥയിലും കരയിലും കടലിലും വായുവിലുമുള്ള ശത്രുക്കളുടെ സാന്നിധ്യം മനസിലാക്കുന്ന അത്യാധുനിക റെഡാർ അപ്പാഷെയിൽ ഉണ്ട്
കരയിലൂടെ നീങ്ങുന്ന കാലാൾ നിരകളെയും കവചിത കാലാൾ വാഹനങ്ങളെയും ആക്രമിക്കാൻ ഈ ലൈറ്റ് മെഷീൻ ഗണിന് കഴിയും . ആയുധമില്ലാത്തപ്പോൾ 4657 കിലോഗ്രാമാണ് അപ്പാഷെയുടെ ഭാരം. പരമാവധി ആയുധം കയറ്റിയാൽ 8006 കിലോഗ്രാമും.
ഇന്ധനക്ഷമത കൂടുതലുള്ള ഇതിൽ ഇന്ധനം നിറയ്‌ക്കാതെ ഒറ്റയടിക്ക് 611 കിലോമീറ്റർ പറക്കാൻ കഴിയുന്ന അപ്പാഷെയുടെ പരമാവധി വേഗം മണിക്കൂറിൽ 279 കിലോമീറ്ററാണ്. യുദ്ധഭൂമിയിൽ അപ്പാഷെ സ്‌ക്വാഡ്രനുകളോടൊപ്പം കമാൻഡ്-കൺട്രോൾ സംവിധാനമൊരുക്കി ബ്ലാക്ക്‌ഹോക്ക് ഹെലികോപ്‌റ്ററുകളും പറക്കാറുണ്ട്.
പൂർണമായും ആക്രമണങ്ങൾക്ക് മാത്രമുള്ള ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ ആണ് ഇത് . രണ്ട് പൈലറ്റുമാരെ വഹിക്കാം. റഷ്യയുടെ എംഐ 35 നെ പകരം വെയ്ക്കാനായിരിക്കും അപ്പാഷെ ഹെലികോപ്റ്ററുകൾ. നിലവിൽ യുഎസ്, ഇസ്രയേൽ, യുകെ, സൗദിഅറേബ്യ, നെതർലാന്റ്സ്, ഈജിപ്റ്റ്, കുവൈറ്റ്, ഗ്രീസ്, സിംഗപ്പൂർ, ജപ്പാൻ തായ്‌വാൻ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങൾ അപ്പാഷെ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്
https://www.facebook.com/Malayalivartha
























