മഹാരാഷ്ട്രയിൽ വീണ്ടും മഴ -വെളളപ്പൊക്കത്തില്‍ എക്സ്പ്രസ് ട്രെയിന്‍ കുടുങ്ങി; യാത്രക്കാരെ രക്ഷിക്കാൻ ശ്രമം തുടരുന്നു

വീണ്ടും മഴ കനത്തതോടെ മുംബൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി. അടുത്ത 24 മണിക്കൂർ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുണ്ടെന്നും മഹാരാഷ്ട്ര തീരത്ത് നിന്ന് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്
അതിനിടെ മഹാരാഷ്ട്രയില്‍ വെളളപ്പൊക്കത്തില്‍ എക്സ്പ്രസ് ട്രെയിന്‍ കുടുങ്ങി. മുംബൈ– കോലാപൂര്‍ മഹാലക്ഷ്മി എക്സ്പ്രെസ് ആണ് വെള്ളത്തിൽ കുടുങ്ങിയത്
ബദളപൂരിനും വാന്‍ഗനിക്കുമിടയില്‍ ട്രാക്കില്‍ വെളളം കയറിയതിനെ തുടർന്നാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത് . ബോഗികളില്‍ വെളളം കയറുന്ന സ്ഥിതിയിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. യാത്രക്കാരെ രക്ഷപെടുത്താനല്ല ശ്രമങ്ങൾ തുടങ്ങിയതായി ദേശീയ ദുരന്ത നിവാരണസേന അറിയിച്ചു
https://www.facebook.com/Malayalivartha
























