മുംബൈയിലെ കനത്ത മഴയില്‍ ബദലാപൂരിലെ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ കുടുങ്ങി, 2000 യാത്രക്കാരുമായി തിരുപ്പതിയില്‍ നിന്ന് കോലാപൂര്‍ വഴി മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്‌സ്പ്രസാണ് ട്രാക്കില്‍ കുടുങ്ങിയത്

കനത്ത മഴ തുടരുന്ന മുംബൈയിലെ ബദലാപൂരില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ കുടുങ്ങി. 2000 യാത്രക്കാരുമായി തിരുപ്പതിയില്‍ നിന്ന് കോലാപൂര്‍ വഴി മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്‌സ്പ്രസാണ് ട്രാക്കില്‍ കുടുങ്ങിയത്. യാത്രക്കാര്‍ എല്ലാരും സുരക്ഷിതരാണ്. 700 യാത്രക്കാരെ ആകാശമാര്‍ഗം രക്ഷപ്പെടുത്താന്‍ മഹാരാഷ്‌രട സര്‍ക്കാര്‍ ദേശീയ ദുരന്ത നിവാരണ സേന(എന്‍.ഡി.ആര്‍.എഫ്)യുടെ സഹായം തേടിയിട്ടുണ്ട്. ഇതുവരെ ഏഴ് യാത്രക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് എന്‍.ഡി.ആര്‍.എഫ് കണ്‍ട്രോള്‍ റൂം അറിയിച്ചു.
റെയില്‍വേ സംരക്ഷണ സേനയുടേയും ദേശീയ ദുരന്ത നിവാരണ സേനയുടേയും യുണിറ്റുകള്‍ കുപ്പിവെള്ളവും ബിസ്‌കറ്റുമടക്കം യാത്രക്കാര്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ട്. അടിയന്തര ഘട്ടത്തില്‍ സഹായമെത്തിക്കാന്‍ വ്യോമസേനയും തയാറാണ്. ശനിയാഴ്ച ഉച്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. മുംബൈയിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും മഴ തുടരുകയാണ്. കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ 17 വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. നിരവധി വിമാനങ്ങള്‍ വൈകി. മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് മൂലം ഗതാഗതകുരുക്കും നഗരത്തില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha
























