രാജ്യം പദ്മശ്രീ നൽകി ആദരിച്ച കർഷകൻ ജീവിക്കുന്നത് ഉറുമ്പിന്റെ മുട്ട കഴിച്ച്

ഒഡീഷയിലെ മാഞ്ചി എന്നു വിളിക്കുന്ന എഴുപത്തുഞ്ചുകാരനായ പത്മശ്രീ ദൈതിരി നായിക്ക് എന്ന കര്‍ഷകന്‍ ഒരു കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. രാജ്യം പദ്മശ്രീ നൽകി ആദരിച്ച കർഷകനാണു അദ്ദേഹം. ഇപ്പോൾ ആകട്ടെ ജീവിക്കാൻ നിവൃത്തിയില്ലാതെ മുഴു പട്ടിണിയിലും . പദ്മശ്രീ ലഭിച്ചതോടെ ഉള്ള ജോലിയും പോയി. ഇപ്പോൾ ഉറുമ്പിന്റെ മുട്ട കഴിച്ച് ജീവിക്കേണ്ടിവന്ന തന്റെ ജീവിതത്തെക്കുറിച്ച് പറയുകയാണ് കര്‍ഷകനായ ദൈതിരി നായിക്ക്.
ഒഡീഷയിലെ ജനങ്ങൾക്ക് വെള്ളം എത്തിച്ചുകൊടുക്കാൻ പ്രയത്നിച്ച ആളാണ് ദൈതിരി. കര്‍ഷകനായ ദൈതിരി മലതുരന്ന് ഗ്രാമത്തിലേക്ക് വെള്ളം എത്തിച്ചു . മൂന്ന് വര്‍ഷത്തെ പരിശ്രമത്തിലൂടെയായിരുന്നു അദ്ദേഹം ഗ്രാമത്തിലേക്ക് വെള്ളം എത്തിച്ചത്. മല തുരക്കാൻ തുടങ്ങിയപ്പോൾ ആകെയുണ്ടായിരുന്ന ആയുധം ഒരു മൺവെട്ടിയായിരുന്നു. നാട്ടുകാരുടെ പരിഹാസങ്ങളെ വകവെയ്ക്കാതെയാണ് ദൈതിരി മലതുരന്നത്. ഗൊനസിക മലയില്‍ നിന്നും ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാനുള്ള തന്‍റെ പദ്ധതിയെക്കുറിച്ച് നാട്ടുകാരോട് പറഞ്ഞപ്പോൾ അവർ അദ്ദേഹത്തെ പരിഹസിച്ചു. എന്നാല്‍ തന്‍റെ പ്രയത്നം അദ്ദേഹം തനിച്ച് തുടര്‍ന്നു. പിന്നോട്ടില്ലെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യപ്പെട്ടതോടെ സഹോദരന്മാരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു..മൂന്നുവർഷം നീണ്ടപ്രയത്നത്തിന്റെ ഫലമായി ഗ്രാമത്തിൽ വെള്ളമെത്തി.
ഗ്രാമത്തിന് നല്‍കിയ മഹത്തായ ഈ സംഭാവനകളെ മാനിച്ച് രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിക്കുകയും ചെയ്തു.... അതോടെ ആ പാവം മനുഷ്യന്റെ കഷ്ടകാലം തുടങ്ങി എന്നതാണ് സത്യം
പുരസ്‌കാരം ലഭിച്ചതോടെ ദൈതിരിയെ ആരും ജോലിക്ക് വിളിക്കാതെയായി. ഇത്രയും വലിയ അവാര്‍ഡ് ലഭിച്ചയാളെ എങ്ങനെ കൂലിപ്പണിക്ക് വിളിക്കും എന്ന് കരുതിയാണ് ഗ്രാവസികള്‍ ദൈതിരി ജോലിക്ക് വിളിക്കാത്തത്.
ആകെയുള്ള വരുമാനം 700 രൂപയുടെ വാർധക്യ പെൻഷനാണ്. പണിയ്ക്ക് വിളിക്കാത്തതുകൊണ്ട് പലഹാരം വിറ്റാണ് എന്തെങ്കിലും വരുമാന മാർഗം കണ്ടെത്തുന്നത്. ജോലി ചെയ്യാതെ ജീവിക്കാൻ മറ്റ് വരുമാനമാർഗ്ഗമൊന്നുമില്ല. പദ്മശ്രീ പട്ടിണി മാറ്റില്ലല്ലോ ?
ഉറുമ്പിന്റെ മുട്ട കഴിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നത് എന്നും ദൈതിരി പറയുന്നു. പലഹാരങ്ങള്‍ ഉണ്ടാക്കികൊടുത്ത് ലഭിക്കുന്നതാണ് കുടുംബത്തിന് ആകെ ഉള്ള വരുമാനം. താന്‍ അവാര്‍ഡ് തിരിച്ച് കൊടുക്കാന്‍ ഒരുങ്ങുകയാണ്. തനിക്ക് ജോലി ചെയ്ത് ജീവിക്കണം എന്നും അദ്ദേഹം പറയുന്നു ...
ദൈതിരിയ്ക്ക് പത്മശ്രീ ലഭിച്ചപ്പോൾ നാട്ടുകാർക്കും പ്രതീക്ഷയുണ്ടായിരുന്നു. അവരുടെ നാടിന്‍റെ പുരോഗതിക്ക് അത് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുമെന്നാണ് അവരെല്ലാം പ്രതീക്ഷിച്ചത് . പക്ഷെ, ഒന്നും സംഭവിച്ചില്ല. ദൈതിരിയുടെ ജീവിതമാർഗ്ഗമായ കൂലിപ്പണിപോലും കിട്ടാതെ ആയി.
നമ്മുടെ ഗ്രാമം ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. നല്ല റോഡ് പോലുമില്ല. അങ്കണവാടികളില്ല. ആശുപത്രിയില്ല. എന്തെങ്കിലും അസുഖം വന്നാല്‍ മൂന്ന് മൈല്‍ നടന്നുവേണം ഡോക്ടറെ കാണാന്‍. കുടിവെള്ളമില്ല. ദൈതിരിയ്ക്ക് വീട് പണിത് നൽകാമെന്ന് രാഷ്ട്രീയപാർട്ടികൾ വാഗ്ദാനം ചെയ്തെങ്കിലും അതുമൊന്നുമായില്ല.
ദൈതിരി തുരന്ന തുരങ്കം കോൺക്രീറ്റ് വാർക്കാമെന്നും സർക്കാർ പറഞ്ഞിരുന്നു, എന്നാൽ അതിന്റെ പണിയും തുടങ്ങിയിട്ടില്ല. എല്ലാ അർഥത്തിലും പത്മശ്രീ തനിക്ക് യാതൊരു പ്രയോജനവും നൽകുന്നില്ലെന്നു പറയുന്ന ദൈതിരി എങ്ങനെയെങ്കിലും ഈ ബഹുമതി ഒന്ന് തിരിച്ചു വാങ്ങാമോ എന്നാണു ഇപ്പോൾ ചോദിക്കുന്നത്.
https://www.facebook.com/Malayalivartha
























