ഉത്തര്‍കാശി ജില്ലയിലെ 132 ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും ജനിച്ചില്ല

പെൺകുഞ്ഞുങ്ങൾ പിറക്കാത്ത ഗ്രാമങ്ങൾ
ഉത്തര്‍കാശി ജില്ലയിലെ 132 ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും ജനിച്ചില്ല എന്ന അവിശ്വസനീയമായ ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗവണ്‍മെന്‍റിന്‍റെ കണക്കനുസരിച്ച് 132 ഗ്രാമങ്ങളിൽ ജനിച്ച 216 കുട്ടികളിൽ ഒരൊറ്റ പെൺകുട്ടി പോലുമില്ല. ഇത് തികച്ചും അസാധാരണം എന്ന് എടുത്തുപറയേണ്ട കാര്യമില്ല. അതിനാൽ ഇതിന്‍റെ കാരണമെന്തെന്ന് കണ്ടെത്താൻ ഒരു പ്രത്യേക സംഘത്തെ നിയമിച്ചു
കഴിഞ്ഞയാഴ്ച മാത്രം ഉത്തരകാശി ജില്ലയിലെ 500 ഗ്രാമങ്ങളില്‍ 947 കുട്ടികളാണ് പിറന്നത്. ഇതിൽ 132 ഗ്രാമങ്ങളില്‍ പിറന്ന 200 കുട്ടികളും ആണ്‍കുട്ടികളായിരുന്നു
ഉത്തരാഖണ്ഡിലെ 132 ഗ്രാമങ്ങളിൽ 'റെഡ് സോണ്‍' രേഖപ്പെടുത്തിയാണ് സര്‍ക്കാരിന്റെ അന്വേഷണം. ലിംഗനിര്‍ണ്ണയം നടത്തി ഏതെങ്കിലും തരത്തിലെ ഗര്‍ഭചിദ്രം നടന്നിട്ടുണ്ടോ എന്ന് കണക്കുകൾ പുറത്തുവിട്ടതിനു പിന്നാലെ സര്‍ക്കാര്‍ പരിശോധിക്കുകയാണ് .ഇതിനായി 25 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേകസംഘത്തെയും ജില്ലാ ഭരണകൂടം രൂപീകരിച്ചിട്ടുണ്ട്
പെണ്ഭ്രൂണഹത്യ നടന്നിട്ടുള്ളതായി ഇപ്പോള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും, എന്നാല്‍ നിര്‍ബന്ധിതമായോ അല്ലാതെയോ ഇങ്ങനെ ഒരു നീക്കം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കുമെന്ന് ജില്ലാ നേതൃത്വം മാധ്യമങ്ങളോട് പറഞ്ഞു. അന്താരാഷ്‌ട്രാ മാധ്യമങ്ങള്‍ ഏറെ വാര്‍ത്താപ്രാധാന്യം നല്‍കിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
1994-ൽ ഭ്രൂണഹത്യ ഇന്ത്യയില്‍ നിയമം മൂലം നിരോധിച്ചതാണ്. എങ്കിലും ഗ്രാമങ്ങളില്‍ ഇപ്പോഴും അവ നിര്‍ബാധം തുടരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ പറയുന്നത് . .പ്രവിശ്യയിലെ വിദഗ്ദ്ധർ പെൺകുട്ടികളെ ഗർഭഛിത്രം നടത്തുന്ന പ്രവണത ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നാണ് പ്രവിശ്യയിലെ മജിസ്‌ട്രേറ്റായ ആശിഷ് ചൗഹാൻ പറഞ്ഞത്.
ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ദി ലാൻസെറ്റ് 2011ല്‍ നടത്തിയ ഒരു പഠനത്തിൽ കണ്ടത്തിയത് ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് ദശകങ്ങളിലായി 12 മില്യണ്‍ പെണ്ഭ്രൂണഹത്യ നടന്നുവെന്നാണ്. 2011 ൽ നടത്തിയ സെൻസസ് പ്രകാരം നിലവില്‍ 1000 പുരുഷന്മാർക്ക് 943 സ്ത്രീകൾ എന്ന അനുപാതമാണ് രാജ്യത്തുള്ളത്. 2015-17ൽ ഇത് 896 ആയി കുറഞ്ഞു. ഇന്ത്യയിൽ ഇപ്പോഴും തുടരുന്ന ഭ്രൂണഹത്യയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്
ആൺകുട്ടികൾ സാമ്പത്തീകമായി കൂടുതൽ സഹായമാകുമെന്ന് കരുതുന്നതിനാലും ഇപ്പോഴും സ്ത്രീധന സമ്പ്രദായം നിലനിൽക്കുന്നതിനാലും പെൺകുട്ടികൾ സാമ്പത്തീക പരാധീനതയാണെന്ന ചിന്ത വളർന്നുവരുന്നതാണ് ഇത്തരം ഗര്‍ഭ ച്ഛിദ്രങ്ങൾക്ക് വഴിയൊരുക്കുന്നത് ഗവണ്‍മെന്‍റ് കാര്യാധികാരി പറഞ്ഞതനുസരിച്ച് 2015 ൽ 2000 പെണ്‍കുട്ടികളെങ്കിലും ഗർഭഛിത്രം വഴിയോ അല്ലാതെയോ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആണ് റിപ്പോർട്ടുകൾ പറയുന്നത്
ബേട്ടി ബചാവോ ബേട്ടി പഠാവോ പ്രചരണം ശക്തമായിരുന്ന 2015 ലും പെണ്‍ഭ്രൂണഹത്യകൾ കുറവല്ലെന്നാണ് റിപ്പോർട്ടുകൾ. ജില്ലയില്‍ പെണ്‍ഭ്രൂണഹത്യ നടക്കുന്നുവെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ഉറപ്പിച്ച് പറയുന്നു. കഴിഞ്ഞ മൂന്നു മാസമായി ഇവിടെ ഒരൊറ്റ പെണ്‍കുഞ്ഞ് പോലും ജനിക്കാതിരുന്നത് സ്വാഭാവികമായി സംഭവിച്ച പോയതല്ല എന്നാണ് ഇവര്‍ പറയുന്നത്.
പെണ്‍ഭ്രൂണഹത്യയുടെ ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നും സാമൂഹിക പ്രവര്‍ത്തകയായ കല്‍പ്പന താക്കൂര്‍ പറയുന്നു. ഇതിനെതിരെ സര്‍ക്കാരോ ഭരണസംവിധാനമോ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇതിനെതിരെ ശക്തമായ ഇടപെടലുകള്‍ വേണമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്.
ഭ്രൂണഹത്യകളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്ന് ഗംഗോത്രി എംഎൽഎ ഗോപാൽ റാവത്ത് പ്രതികരിച്ചു. പ്രശ്നത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ താൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. കണക്കുകൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാനും പ്രശ്നം പരിഹരിക്കാനും നിർദേശിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെയും എൻജിഒകളുടേയും സഹായത്തോടെ പെൺ ഭ്രൂണഹത്യയ്ക്കെതിരെയും പെൺകുട്ടികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവൽക്കരണം നടത്തുമെന്നും എംഎൽഎ അറിയിച്ചു.
നൂറുവര്‍ഷം മുമ്പ് ജില്ലയിൽ പുരുഷന്മാരേക്കാൾ സ്ത്രീകളായിരുന്നു കൂടുതൽ. 1901-ല്‍ 1015 സ്ത്രീകളാണ് ആ സ്ഥാനത്തുണ്ടായിരുന്നത്. 1931-ഓടുകൂടിയാണ് ഇതില്‍ കുറവുവന്നത്. 2011-ലെ സെന്‍സസ് പ്രകാരം നഗരങ്ങളിലേക്കാള്‍ ഗ്രാമീണ മേഖലകളിലാണ് അനുപാതം മെച്ചപ്പെട്ട നിലയിലുള്ളത്. നഗരമേഖലകളിലെ സ്ത്രീ-പുരുഷ അനുപാതത്തില്‍ ഏറ്റവും പിന്നിലുള്ളത് ഉത്തരാഖണ്ഡാണ്- 816 . ഹരിയാനയാണ് തൊട്ടടുത്ത്, 833. ഛത്തീസ്ഗഢിലാണ് ഏറ്റവും മികച്ച അനുപാതം, 961.
ഈ കണക്കുകള്‍ വിരൽ ചൂണ്ടുന്നത് ആശങ്കാജനകമായ പ്രവണതയിലേക്കാണ്
https://www.facebook.com/Malayalivartha
























