ഭാരതത്തിന്റെ അതിര്‍ത്തി മാറ്റി വരയ്ക്കാന്‍ ആരെയും അനുവദിക്കില്ല; കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ചതിച്ചു; എന്നാല്‍ ഓരോ തവണയും അവരുടെ പരാജയം ദയനീയമായിരുന്നുവെന്നു; യുദ്ധം സര്‍ക്കാരല്ല നയിക്കുന്നതെന്നും മുഴുവന്‍ രാജ്യവുമാണ് യുദ്ധം ചെയ്യുന്നതെന്നും പ്രധാനമന്ത്രി

കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്‍ ഭാരതത്തെ ചതിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിന് ശേഷം 1947ലും 65ലും 71ലും 99ലും അവര്‍ അതു തുടര്‍ന്നെങ്കിലും ശക്തമായ തിരിച്ചടിയാണ് ഓരോ തവണയും പാക്കിസ്ഥാന് ലഭിച്ചതെന്നും. പാക്കിസ്ഥാന്‍ ആദ്യം മുതല്‍ കശ്മീര്‍ ലക്ഷ്യമിട്ട് യുദ്ധം ചെയ്തുവെന്നും. എന്നാല്‍ ഓരോ തവണയും അവരുടെ പരാജയം ദയനീയമായിരുന്നുവെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. കാര്‍ഗിലില്‍ അവര്‍ക്ക് യോജിച്ച മറുപടിയാണ് നമ്മുടെ സൈന്യം നല്‍കിയതെന്നും മോദി വ്യക്തമാക്കി. പ്രതിരോധ വകുപ്പ് ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കാര്‍ഗില്‍ വിജയ ദിനാഘോഷപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
യുദ്ധം സര്‍ക്കാരല്ല നയിക്കുന്നതെന്നും മുഴുവന്‍ രാജ്യവുമാണ് യുദ്ധം ചെയ്യുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സര്‍ക്കാരുകള്‍ വരും പോകും. എന്നാല്‍ ദേശത്തിനായി വീരമൃത്യു വരിക്കുന്നവര്‍ എക്കാലവും അമരന്മാരായി സ്മരിക്കപ്പെടും. ഭരിക്കുന്നത് ആരുമായിക്കോട്ടെ, എല്ലാ പൗരന്മാരുടേയും അഭിമാന സംരക്ഷണമാണ് പ്രധാനമെന്നും മോദി പറഞ്ഞു. എല്ലാ ഇന്ത്യാക്കാരും നമ്മുടെ സൈനികരെ നമിക്കുകയാണ്. ഇരുപത് വര്‍ഷം മുമ്പ് അവര്‍ നമ്മുടെ അഭിമാനം സംരക്ഷിച്ചു. അതിനായി അവര്‍ നല്‍കിയ ജീവത്യാഗം എത്രയോ മഹത്വപൂര്‍ണ്ണമാണ്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഓരോ സൈനികനുമാണ് എന്റെ നായകന്മാര്‍. കാര്‍ഗില്‍ യുദ്ധ വിജയം നമ്മുടെ വരാനിരിക്കുന്ന പരമ്പരകളെ വരെ അഭിമാനിപ്പിക്കുന്നു. ജീവത്യാഗം ചെയ്ത വീരസൈനികരുടെ അമ്മമാരെ ആദരവോടെ സ്മരിക്കുന്നു.
കാര്‍ഗില്‍ വിജയം ഭാരതത്തിലെ യുവജനതയുടെയും സൈനിക മികവിന്റെയും മികച്ച ഭരണത്തിന്റെയും ഫലമാണ്. കാര്‍ഗില്‍ യുദ്ധസ്മാരകം തനിക്ക് തീര്‍ത്ഥാടക കേന്ദ്രമായാണ് അനുഭവപ്പെടുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ്സിങിനും കരസേനാ മേധാവ് ബിപിന്‍ റാവത്തിനുമൊപ്പമാണ് മോദി ചടങ്ങിനെത്തിയത്. സൈനിക വിഭാഗങ്ങളുടെ പ്രദര്‍ശനവും നൃത്ത പരിപാടികളും വിജയദിനാഘോഷത്തിന്റെ ഭാഗമായി നടത്തി.
ഇന്ത്യയുടെ സുരക്ഷ ഒരിക്കലും തകര്‍ക്കാന്‍ സാധിക്കാത്തതാണ്. എപ്പോഴും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ഒരു രാജ്യം സുരക്ഷിതമാണെങ്കില്‍ മാത്രമെ അവിടെ വികസനം സാധ്യമാകൂ. ദേശസുരക്ഷയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും സമ്മര്‍ദ്ദത്തിലാകില്ല. പ്രതിരോധ സേനയുടെ നവീകരണത്തിനാണു തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. വിവിധ സേനകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഴിവിന്റെയും പ്രതീകമായിരുന്നു കാര്‍ഗില്‍ വിജയം. യുദ്ധങ്ങള്‍ നടത്തുന്നത് സര്‍ക്കാരുകളല്ല, മുഴുവന്‍ രാജ്യവുമാണ്, കാര്‍ഗില്‍ ഓരോ ഇന്ത്യക്കാരന്റെയും വിജയമായിരുന്നു പ്രധാനമന്ത്രി പറഞ്ഞു. യുദ്ധസമയത്ത് കാര്‍ഗില്‍ സന്ദര്‍ശിക്കാനിടയായതും ചടങ്ങില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.
20 വര്‍ഷം മുന്‍പു യുദ്ധം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ ആയിരിക്കുമ്പോഴാണ് കാര്‍ഗിലില്‍ എത്തിയത്. മരണത്തെ മുഖാമുഖം കണ്ടാണ് ഓരോ ജവാന്മാരും അവിടെയുണ്ടായിരുന്നത്. എങ്കിലും താഴ്വരകളില്‍ ഏറ്റവും മുന്‍പില്‍ നിന്നു പോരാടാനുള്ള നിശ്ചയദാര്‍ഢ്യം ത്രിവര്‍ണ പതാകയേന്തിയ എല്ലാ സൈനികരുടെയും മുഖത്തു കാണാമായിരുന്നെന്നു പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഗില്‍ യുദ്ധകാലത്തു സൈനികരെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ചില രാജ്യങ്ങള്‍ ഭീകരത പ്രചരിപ്പിക്കുന്നതിനായി നിഴല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും ഇതു കൈകാര്യം ചെയ്യുന്നതിനുള്ള ആഗോള ശ്രമങ്ങള്‍ക്കു സമയമായെന്നും പാക്കിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു.
നിരവധി സൈനിക ഉദ്യോഗസ്ഥരും വിമുക്തഭടന്മാരും സന്നിഹിതരായിരുന്ന ചടങ്ങില്‍ സൈനിക ക്ഷേമത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി നിരവധി സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തു. ഇത്തവണ സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം, വീരമൃത്യുവരിച്ച സൈനികരുടെ കുട്ടികളുടെ സ്‌കോളര്‍ഷിപ്പ് തുക ഉയര്‍ത്താനും തീരുമാനിച്ചു പ്രധാനമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























