ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്തു പകരാനായി അമേരിക്കയില്‍ നിന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി

ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്തു പകരാനായി അമേരിക്കയില്‍ നിന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. വ്യോമസേനയുടെ ഗാസിയാബാദിലെ ഹിന്‍ഡോണ്‍ വ്യോമതാവളത്തിലാണ് ശനിയാഴ്ച നാല് ഹെലികോപ്റ്റുകള്‍ എത്തിച്ചത്. ആദ്യമായിട്ടാണ് അപ്പാച്ചെ എച്ച്64ഇ വിഭാഗത്തിലുള്ള പോര്‍ ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ സൈന്യം വാങ്ങുന്നത്.
2020നകം 22 ഹെലികോപ്റ്ററുകള്‍ വ്യോമസേനയുടെ ഭാഗമാകുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബറിലായിരിക്കും ഇതിന്റെ കമ്മീഷനിംഗ് ചടങ്ങുകള്‍ നടത്തുക. മിനിറ്റില്‍ 128 മിസൈലുകള്‍ ശത്രുക്കള്‍ക്കുനേരെ പ്രയോഗിക്കാന്‍ കഴിയുന്നതും ആക്രമണങ്ങളെ ചെറുക്കാന്‍ പ്രത്യേക സംവിധാനങ്ങളുമുള്ള ഹെലികോപ്റ്ററെന്നതാണ് അപ്പാച്ചെ ഹെലികോപ്റ്ററിന്റെ സവിശേഷത.
https://www.facebook.com/Malayalivartha
























