ഒഴിഞ്ഞ ലഗേജ് കണ്ടെയ്‌നര്‍ എന്‍ജിനില്‍ വന്നിടിച്ച് വിസ്താരയുടെ എയര്‍ലൈന്‍ വിമാനത്തിന് തകരാര്‍

ഒഴിഞ്ഞ ലഗേജ് കണ്ടെയ്‌നര്‍ എന്‍ജിനില്‍ തട്ടി വിസ്താരയുടെ എയര്‍ലൈന്‍ വിമാനത്തിന് തകരാര്‍. കൊറിയന്‍ വിമാനത്തിന്റെ ലഗേജ് കണ്ടെയ്‌നറാണ് വിസ്താരയില്‍ വന്നിടിച്ചത്. സംഭവം നടക്കുമ്പോള്‍ യാത്രക്കാരോ ജീവനക്കാരോ വിമാനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. ഒഴിഞ്ഞ ലഗേജ് കണ്ടെയ്‌നറുകള്‍ സുരക്ഷയോടെ കൈകാര്യം ചെയ്യണമെന്നാണ് ചട്ടം.
കൊറിയന്‍ വിമാനത്തിന് ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയും വിമാന തകരാര്‍ മൂലവും ഏകദേശം 11ഓളം വിമാനങ്ങളുടെ സര്‍വീസ് താളം തെറ്റി.
L
https://www.facebook.com/Malayalivartha
























