കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രിയായിരിക്കെ എച്ച്.ഡി കുമാരസ്വാമിയ്ക്ക് മനസമാധാനം ലഭിച്ചിട്ടില്ലെന്ന് എച്ച്.ഡി ദേവഗൗഡ

മുഖ്യമന്ത്രിയായിരിക്കെ എച്ച്.ഡി കുമാരസ്വാമിയ്ക്ക് മനസമാധാനം ലഭിച്ചിട്ടില്ലെന്ന് പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിന് അധികാരം നഷ്ടപ്പെട്ടതില്‍ ദുഃഖമില്ല. അധികാരത്തിലിരിക്കുമ്ബോള്‍ കുമാരസ്വാമി സമാധാനം അറിഞ്ഞിട്ടില്ല. പാര്‍ട്ടി ഓഫീസില്‍ വച്ച് കുമാരസ്വാമി കരഞ്ഞിട്ടുണ്ടെന്നും ദേവഗൗഡ പറഞ്ഞു.
14 മാസത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ ആഴ്ചയാണ് കുമാരസ്വാമി സര്‍ക്കാര്‍ വീണത്. കോണ്‍ഗ്രസിന്റെ 13 എം.എല്‍.എമാരും ജെ.ഡി.എസിന്റെ മൂന്ന് എം.എല്‍.എമാരും ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയതോടെയാണ് കുമാരസ്വാമി സര്‍ക്കാര്‍ വീണത്. വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാന്‍ ദിവസങ്ങളോളം ശ്രമിച്ചുവെങ്കിലും ബി.ജെ.പി സംരക്ഷണയില്‍ മുംബൈയലായിരുന്ന എം.എല്‍.എമാര്‍ വഴങ്ങിയില്ല. ഒടുവില്‍ വിശ്വാസ വോട്ടെടുപ്പില്‍ കര്‍ണാടക സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























