ഉത്തർപ്രദേശിലെ സോൻഭദ്രയിലുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പ്രഖ്യാപിച്ച പത്തു ലക്ഷം രൂപവീതമുള്ള സാമ്പത്തിക സഹായം കൈമാറി

ഉത്തർപ്രദേശിലെ സോൻഭദ്രയിലുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പ്രഖ്യാപിച്ച പത്തു ലക്ഷം രൂപവീതമുള്ള സാമ്പത്തിക സഹായം കൈമാറി. വെടിവെപ്പ് നടന്നതിന് പിന്നാലെ സോൻഭദ്രയിൽ സന്ദർശനം നടത്തിയ പ്രിയങ്ക മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപവീതം കോൺഗ്രസ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കോൺഗ്രസ് പ്രവർത്തകർ മരിച്ചവരുടെ കുടുംബങ്ങളിൽ നേരിട്ടെത്തിയാണ് പ്രിയങ്ക വാഗ്ദാനം ചെയ്ത സഹായത്തുകയുടെ ചെക്ക് കൈമാറിയത്. സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്ന് ജൂലായ് 17നുണ്ടായ വെടിവെപ്പിൽ പത്തുപേരാണ് കൊല്ലപ്പെട്ടത്. 20പേർക്ക് പരിക്കേറ്റിരുന്നു. ഭൂവുടമയായ ഗ്രാമത്തലവന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഗ്രാമീണർക്കുനേരെ വെടിവെപ്പ് നടത്തിയത്.
ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ആദിവാസികളുടെ ബന്ധുക്കളെ കാണാന്‍ സോന്‍ഭാദ്രയിലേക്ക് പോകവേ പ്രിയങ്കയെ പൊലീസ് തടഞ്ഞത് വിവാദമായിരുന്നു. .പ്രിയങ്കയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി സോന്‍ഭദ്രയില്‍ പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു . തുടര്‍ന്ന് മിര്‍സാപ്പൂരില്‍ വച്ച് പ്രിയങ്കയെ തടയുകയായിരുന്നു. താനുള്‍പ്പടെ നാലുപേര്‍ മാത്രമേ സോന്‍ഭദ്രയിലേക്ക് പോകുകയുള്ളൂവെന്നും, നിരോധനാജ്ഞ ലംഘിക്കില്ലെന്നും പ്രിയങ്ക ഉറപ്പുനല്‍കിയെങ്കിലും പൊലീസ് അനുവാദം നല്‍കിയില്ല. പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് മിര്‍സാപ്പൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. സോന്‍ഭദ്ര സന്ദര്‍ശിക്കാതെ മടങ്ങില്ലെന്നാവര്‍ത്തിച്ച പ്രിയങ്കയുടെ നേതൃത്വത്തില്‍ ഗസ്റ്റ് ഹൗസിലും പ്രതിഷേധം തുടരുകയായിരുന്നു. പ്രിയങ്ക അവിടെയും കുത്തിയിരിപ്പ് സമരം തുടര്‍ന്നതോടെ മരിച്ചവരുടെ ബന്ധുക്കളെ ജില്ലാ അധികൃതര്‍ ഗസ്റ്റ് ഹൗസിലെത്തിക്കുകയും പ്രിയങ്കാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയുമായിരുന്നു.
സോന്‍ഭദ്ര കൂട്ടക്കൊലയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനാണെന്നും നെഹ്‌റുവിനല്ലെന്നും പ്രിയങ്ക പറഞ്ഞിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം കോണ്‍ഗ്രസ് നല്‍കുമെന്നും പ്രിയങ്ക വാഗ്ദാനം ചെയ്തിരുന്നു. അതാണ് ഇപ്പോൾ നിറവേറ്റിയത്
സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപവീതം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. കൂടാതെ കേസിന് അതിവേഗ വിചാരണ കോടതി വേണം, .ആദിവാസികള്‍ക്ക് ഭൂമി പതിച്ചുനല്‍കണം, ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണം, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് ഗ്രാമവാസികള്‍ക്കു മേല്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും പ്രിയങ്ക ഉന്നയിച്ചിട്ടുണ്ട്.
ആദിവാസികള്‍ തലമുറകളായി കൈവശം വെച്ചിരുന്ന 36 ഏക്കര്‍ ഭൂമി തനിക്ക് നല്‍കണം എന്നാവശ്യപ്പെട്ടാണ് ഗ്രാമുഖ്യന്‍ അക്രമം നടത്തിയത്. ഗ്രാമത്തലവൻ യാഗ്യദത്തും ഇരുന്നൂറോളം വരുന്ന കൂട്ടാളികളും ചേർന്ന് വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചാണ് കർഷകരെ അടിമച്ചമർത്തിയത് . ഇതിന്റെ വീശിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയകളിൽ വന്നിരുന്നു.
നാല് സ്ത്രീകളടക്കം പത്ത് പേരാണ് സ്വാൻ ഭദ്രയിൽ കൊല്ലപ്പെട്ടത്
https://www.facebook.com/Malayalivartha
























