ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ ബലാത്സംഗ കേസ് പരാതിക്കാരിയുടെ കാര്‍ അപകടത്തല്‍പ്പെട്ടു; ബന്ധുവും അഭിഭാഷകനും മരിച്ചു, പരാതിക്കാരിയായ യുവതി അതീവ ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗറിനെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് രണ്ട് പേര്‍ മരിച്ചു. പരാതിക്കാരി അതീവ ഗുരുതരാവസ്ഥയിലാണ്. എം.എല്‍.എയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയുടെ ബന്ധുവായ സ്ത്രീയും അഭിഭാഷകന്‍ മഹേന്ദ്ര സിംഗുമാണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. യുവതി ലക്‌നൗവിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
റായ്ബറേലി ജയിലില്‍ കിടക്കുന്ന മാതൃസഹോദരന്‍ മഹേഷ് സിംഗിനെ കാണാന്‍ പോകുന്ന വഴിക്കാണ് യുവതിയുടെ കാറില്‍ ട്രക്ക് ഇടിച്ചത്. എം.എല്‍.എയ്‌ക്കെതിരായ പരാതിയുടെ പശ്ചാത്തലത്തില്‍ ബോധപൂര്‍വമായ അപകടമാണ് നടന്നതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗര്‍ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി.
2017 ജൂണ്‍ നാലിനാണ് യുവതിയുടെ പരാതിക്കാധാരമായ സംഭവം നടന്നത്. സംഭവ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലാത്ത പെണ്‍കുട്ടിയെ എം.എല്‍.എ പീഡിപ്പിക്കുകയായിരുന്നു. കേസില്‍ അറസ്റ്റിലായ കുല്‍ദീപ് സിംഗും സഹോദരന്‍ അതുല്‍ സിംഗും 2018 മുതല്‍ ജയിലിലാണ്.
https://www.facebook.com/Malayalivartha
























