കാശ്മീരിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ട '...ഈ പറയുന്നത് ആരെന്ന് അറിയാമോ ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വലിയ തോതിൽ വർത്തിച്ചതിന് പിന്നിൽ ഭീകരവാദത്തിനിതിരെ അദ്ദേഹം കൈകൊണ്ട കടുത്ത നിലപാടായിരുന്നു. ഇപ്പോഴിതാ വികസന പ്രവർത്തനങ്ങൾക്ക് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് നരേന്ദ്രമോദി രംഗത്ത് എത്തിയിരിക്കുന്നു . വിദ്വേഷം പ്രചരിപ്പിച്ച് കാശ്മീരിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കുന്നവർ ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'മൻ കി ബാത്തി'ൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജൂണിൽ നടത്തിയ 'ബാക്ക് ടു വില്ലേജ്' പരിപാടിയിൽ ജമ്മു കശ്മീരിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായതെന്നും വിദൂര ഗ്രാമവാസികൾ പോലും ആവേശത്തോടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ ഗ്രാമവാസികളുമായി വികസന പ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ ഉത്സാഹംകാട്ടി. കാശ്മീരിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ജനങ്ങൾക്കുള്ള താൽപര്യം വ്യക്തമാക്കുന്നതായിരുന്നു ഇതെല്ലാം. കാശ്മീരിലെജനങ്ങൾ മികച്ച ഭരണം ആഗ്രഹിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു അവരുടെ പ്രതികരണം. വികസന പ്രവർത്തനത്തിന് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്ന് അതിലൂടെ വ്യക്തമാക്കി.
അതേസമയം ഇന്ത്യ ഒരു കാലത്തും പ്രകോപനത്തിന്റെ പാത സ്വീകരിച്ചിട്ടില്ലെന്നും എന്നാൽ, ചില രാജ്യങ്ങൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായും മോദി പരഞ്ഞു. കാശ്മീരിന്റെ പേരിൽ ദീർഘകാലമായി പാകിസ്ഥാൻ ഇന്ത്യയെ കബളിപ്പിക്കുകയാണ്. വാജ്പേയ്‌യുടെ സമാധാന ആഹ്വാനം പാകിസ്ഥാൻ നിരസിച്ചിരുന്നു. മനുഷത്വ സംരക്ഷകരായാണ് ലോകം മുഴുവൻ ഇന്ത്യൻ സേന അറിയപ്പെടുന്നത്.
അതിർത്തി മാറ്റി വരയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. എല്ലാ കാലത്തും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന സമീപനമാണ് പാകിസ്ഥാന്റേതെന്നും ദേശീയ സുരക്ഷയിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും മോദി വ്യക്തമാക്കി. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് അഭിവാദ്യം അർപ്പിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























