ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു

ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് തൊഴിലാളികളെയും ബോട്ടും കസ്റ്റഡിയിലെടുത്തത്. രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവരെ കച്ചിത്തീവ് ദ്വീപിന് സമീപത്ത് നിന്നാണ് ലങ്കന്‍ നാവികസേനയുടെ പെട്രോളിങ് വിഭാഗം പിടികൂടിയത്.
കസ്റ്റഡിയിലായവരെ മാന്നാര്‍ സൈനിക കേന്ദ്രത്തിലേക്ക് കൊണ്ടു പോയി. ജൂലൈ 25ന് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഇന്ത്യ മത്സ്യത്തൊഴിലാളികളെ ലങ്കന്‍ സേന അറസ്റ്റ് ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha
























